റാന്നി : ഇടമുറി പാലത്തിനു സമീപം ടിപ്പര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ബംഗാള്‍ സ്വദേശി ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഇന്നു രാവിലെ ഏഴരയോടാണ് നാടിനെ നടുക്കിയ സംഭവം. ഇടമുറി പാലം ഇരപ്പന്‍പാറ റോഡില്‍ സിമന്‍റു കട്ടയുമായെത്തിയ ടിപ്പര്‍ ലോറി വശം ഇടിഞ്ഞ് തോട്ടിലേക്ക് പതിക്കുകയായിരുന്നു. അത്തിക്കയത്തെ സ്വകാര്യ കട്ട കമ്പനിയുടെ ലോറിയും ജീവനക്കാരുമാണ് അപകടത്തില്‍ പെട്ടത്. റാന്നി പോലീസും അഗ്നിശമന സേനയുമെത്തി ലോറി ഉയര്‍ത്തിയാണ് മരണപെട്ടയാളെ പുറത്തെടുത്തത്.
ടിപ്പര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു
RECENT NEWS
Advertisment