പക്ഷിപ്പനി ; നഷ്ടപരിഹാരത്തിന് ചെലവാകുന്നത് കോടികള്‍ – സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: അടിക്കടിയുണ്ടാകുന്ന പക്ഷിപ്പനിമൂലം സര്‍ക്കാരിനുണ്ടാകുന്നത് അധിക സാമ്പത്തിക ബാധ്യത. കഴിഞ്ഞ മൂന്ന് തവണയായി ആലപ്പുഴ ജില്ലയില്‍ നഷ്ടപരിഹാരമായി നല്‍കിയത് 14 കോടി രൂപയാണ്. നഷ്ടം ചിട്ടപ്പെടുത്തുന്നതില്‍ കൃത്രിമം കടന്നുവരുന്നതായി കര്‍ഷകര്‍ തന്നെ സമ്മതിക്കുന്നു. 2014 ലുണ്ടായ പക്ഷിപ്പനി മൂലം താറാവ് കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പ് നല്‍കിയ നഷ്ടപരിഹാരം 3,82,72,805 രൂപയാണ്. ഒറ്റവര്‍ഷത്തെ ഇടവേളയില്‍ വീണ്ടും പക്ഷിപ്പനി വന്നു. ഒന്‍പത് കോടിയോളം രൂപയാണ് കര്‍ഷകര്‍ക്ക് കൈമാറിയത്. സര്‍ക്കാര്‍ രേഖകളില്‍ താറാവ്, കോഴി, വളര്‍ത്തുപക്ഷികള്‍ എന്നീ ഇനങ്ങളിലായി അഞ്ചരലക്ഷത്തോളം ജീവികളെ കൊന്നുവെന്നാണ് കണക്ക്.

രോഗംമൂലം ചത്തത് മുപ്പതിനായിരത്തിന് അടുത്താണ്. ഈവര്‍ഷം ജനുവരിയിലും പക്ഷിപ്പനിയെത്തി. നഷ്ടപരിഹാരം നല്‍കിയത് ഒരുകോടി പത്തുലക്ഷത്തിന് അടുത്ത്. നെടുമുടി, കരുവാറ്റ പഞ്ചായത്തുകളിലും ഇന്ന് മുതല്‍ താറാവുകളെ കൊന്നൊടുക്കും. തകഴിയില്‍ മാത്രം ചത്തതും കൊന്നതുമായ താറാവുകളുടെ എണ്ണം ഇരുപതിനായിരമായി. ഇത്തരം കണക്കുകളില്‍ കൃത്രിമം ഉണ്ടെന്ന് ഒരു വിഭാഗം കര്‍ഷകര്‍ ആരോപിക്കുന്നു. രോഗലക്ഷണമുള്ള താറാവുകളുടെ സാമ്പിളുകള്‍ ശേഖരിച്ചാലും ഭോപാലിലെ ലാബില്‍ നിന്നാണ് ഇപ്പോഴും ഫലം ലഭിക്കേണ്ടത്. രണ്ടാഴ്ചയോളമാണ് ഇതിന് സമയമെടുക്കുന്നത്. രോഗവ്യാപനത്തിന് ഇതും ഒരു കാരണമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...