റാന്നി: ടോറസ് ലോറികളുടെ മരണപ്പാച്ചിലില്‍ റാന്നിയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു. താലൂക്കിലെ ക്രഷര്‍ യൂണിറ്റുകളിലേക്കും ക്രഷര്‍ യൂണിറ്റുകളില്‍നിന്ന് ജില്ലക്ക് പുറത്തേക്കും ദിവസേന നിരവധി ടോറസ് ലോറികള്‍ ഓടുന്നുണ്ട്. സമീപ ജില്ലകളില്‍നിന്ന് എത്തുന്ന ലോറികളും താലൂക്കിലെ വിവിധ കണ്‍സ്ട്രക്ഷന്‍ കമ്പിനികളുടെ വാഹനങ്ങള്‍കൂടി ആകുമ്പോള്‍ റോഡില്‍ വലിയ തിരക്കാണ് അനുഭപ്പെടുന്നത്. പുനലൂര്‍-മൂവാറ്റുപുഴ റോഡ് പണികളും തുടങ്ങിയതിനാല്‍ അതിന്റെ ടിപ്പറുകളും റോഡില്‍ ചീറിപ്പായുകയാണ്. ഇതിനിടയില്‍ ജീവന് പണയംവെച്ചാണ് ജനങ്ങളുടെ സഞ്ചാരം.
ടോറസ് ലോറികളുടെ മരണപ്പാച്ചിലില്‍ റാന്നിയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു
RECENT NEWS
Advertisment