Friday, July 4, 2025 8:26 am

അലുമിനിയം പാത്രത്തിലെ കറ എളുപ്പം ക്ലീനാക്കാം ; 5 വഴികള്‍

For full experience, Download our mobile application:
Get it on Google Play

പാത്രങ്ങള്‍ വൃത്തിയാക്കുമ്പോള്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് അതിലെ കറ നീക്കാന്‍ സാധിക്കാത്തത്. ഭക്ഷണം പാചകം ചെയ്യുമ്പോള്‍ പലപ്പോഴും പാത്രത്തില്‍ കറയും കരിയുടെ പാടുകളും ഒട്ടിപ്പിടിച്ചിട്ടുണ്ടാകും. അത് നീക്കം ചെയ്യാന്‍ പലര്‍ക്കും അല്‍പം പ്രയാസമുള്ള കാര്യമാണ്. മിക്കവരും അടുക്കളയില്‍ അലുമിനിയം കലങ്ങളും ചട്ടികളും ഉപയോഗിക്കുന്നവരായിരിക്കും. ഇവയിലെ കറ നീക്കാന്‍ ചില എളുപ്പ വഴികള്‍ ഞങ്ങള്‍ പറഞ്ഞുതരാം.

വീഞ്ഞ് ഉപയോഗിക്കുക
കരിപിടിച്ച പാത്രങ്ങള്‍ വൃത്തിയാക്കാന്‍ വീഞ്ഞ് സഹായിക്കുമെന്ന് കേട്ടാല്‍ അത്ഭുതപ്പെടേണ്ട, സത്യമാണത്. ചട്ടിയിലോ കലത്തിലോ അടിയില്‍ പറ്റിപ്പിടിച്ച കറുത്ത കറ നീക്കാനായി അതിന് മുകളില്‍ കുറച്ച് വീഞ്ഞ് ഒഴിക്കുക. വീഞ്ഞ് അല്‍പനേരം അതിനു മുകളില്‍ ഉണങ്ങാന്‍ വിട്ട ശേഷം പാത്രം ഉരച്ച് കഴുകുക. കറുത്ത കറകള്‍ അപ്രത്യക്ഷമാകുമെന്ന് നിങ്ങള്‍ക്ക് കാണാനാകും.


ഡിറ്റര്‍ജന്റും ഉപ്പും

പലപ്പോഴും ഭക്ഷണങ്ങള്‍ പാനിന്റെ അടിയില്‍ പിടിക്കുകയും അത് വൃത്തിയാക്കാന്‍ വളരെ പ്രയാസപ്പെടുകയും ചെയ്യുന്ന അവസരങ്ങളുണ്ട്. ഇതിന് ഒരു പരിഹാരമാണ് ഉപ്പും ഡിറ്റര്‍ജന്റും ഉപയോഗിക്കുന്നത്. കരി പിടിച്ച കടായി പാത്രത്തില്‍ കുറച്ച് വെള്ളം ഒഴിച്ച് ഏകദേശം ഒരു ടീസ്പൂണ്‍ ഉപ്പ് വിതറുക, 2 ടീസ്പൂണ്‍ സോപ്പ് പൊടി ഇതില്‍ ചേര്‍ക്കുക. കൂടാതെ, കുറച്ച് നാരങ്ങ നീരും ചേര്‍ത്ത് ഈ വെള്ളം 5 മിനിറ്റ് നേരം തിളപ്പിക്കുക. അഴുക്ക് ക്രമേണ നീങ്ങുന്നത് നിങ്ങള്‍ക്ക് കാണാനാകും. ഈ വെള്ളം നീക്കി ബേക്കിംഗ് സോഡയും സോപ്പ് പൊടിയും ചേര്‍ത്ത് പാത്രം കഴുകുക. എന്നിട്ട് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. പാത്രം പഴയതു പോലെ തിളക്കമുള്ളതായി മാറുന്നത് നിങ്ങള്‍ക്ക് കാണാം.

വിനാഗിരി
വിനാഗിരി ഒരു അത്ഭുതകരമായ ശുദ്ധീകരണ ഏജന്റാണ്. നിങ്ങളുടെ വീട്ടില്‍ കരിപിടിച്ച പാത്രങ്ങളോ ചട്ടിയോ അല്ലെങ്കില്‍ കലമോ ഉണ്ടെങ്കില്‍ ഇതെല്ലാം വൃത്തിയാക്കാന്‍ വിനാഗിരി സഹായിക്കും. കറപിടിച്ച പാത്രത്തില്‍ കുറച്ച് വിനാഗിരി ഒഴിച്ച് കുറച്ച് സമയം സൂക്ഷിക്കുക. ചെറുചൂടുള്ള വെള്ളവും സോപ്പ് ലിക്വിഡും ഉപയോഗിച്ച് ഇത് കഴുകുക. കറപിടിച്ച പാത്രം തിളക്കമാര്‍ന്നതാകുന്നത് നിങ്ങള്‍ക്ക് കാണാം. നിങ്ങളുടെ അലുമിനിയം കലങ്ങളില്‍ നിന്നും ചട്ടിയില്‍ നിന്നും കഠിനമായ കറകളും കരിപിടിച്ച പാടുകളും ഒഴിവാക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കുക.

നാരങ്ങ നീര്
നിങ്ങളുടെ പാത്രങ്ങളില്‍ കഠിനമായ കറയുണ്ടോ? എന്നാല്‍ ഈ കറ ഒഴിവാക്കാന്‍ നാരങ്ങ നീര് സഹായിക്കും. ഒരു നാരങ്ങ പകുതിയായി മുറിച്ച് കറയില്‍ നന്നായി ഉരയ്ക്കുക. നാരങ്ങയിലെ അസിഡിറ്റി സ്വഭാവം പാത്രത്തിലെ കറ കളയാന്‍ സഹായിക്കും. പാത്രത്തില്‍ നാരങ്ങ ഉരച്ച് കുറച്ച് സമയത്തേക്ക് ഉണങ്ങാന്‍ വിട്ട ശേഷം വെള്ളത്തില്‍ കഴുകുക. പാത്രം തിളങ്ങുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

ടൊമാറ്റോ കെച്ചപ്പ് ഉപയോഗിക്കുക
നിങ്ങളുടെ പാത്രങ്ങളില്‍ നിന്ന് കറ നീക്കംചെയ്യാന്‍ ടൊമാറ്റോ കെച്ചപ്പ് ഉപയോഗിക്കാമെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? പാത്രത്തിന് മുകളില്‍ കുറച്ച് കെച്ചപ്പ് ഇടുക, രാത്രി മുഴുവന്‍ ഇത് ഇങ്ങനെ വിടുക. അടുത്ത ദിവസം രാവിലെ നോക്കിയാല്‍ പാത്രത്തിലെ കറ നിശ്ശേഷം നീങ്ങിയതായി നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. തക്കാളിയിലെ പ്രകൃതിദത്ത ആസിഡാണ് പാത്രത്തിലെ കറയും കരിയും നീക്കംചെയ്യാന്‍ സഹായിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കല്‍ കോളജില്‍ കയറുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്

0
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിച്ച...

കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം

0
കോഴിക്കോട് : കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം. ഓമശ്ശേരി...

വെടിനിർത്തൽ ചർച്ചയ്ക്കിടെ ഗാസ്സയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട്​ ഇസ്രായേൽ

0
ഗാസ്സസിറ്റി: വെടിനിർത്തൽ ചർച്ച തുടരുന്നതിനിടെ ഗാസ്സയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട്​ ഇസ്രായേൽ...

ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകത്തിന് വിദ്യാഭ്യാസ വകുപ്പ് ഇന്ന് അംഗീകാരം നൽകിയേക്കും

0
തിരുവനന്തപുരം : സംസ്ഥാനങ്ങളിൽ ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകത്തിന് വിദ്യാഭ്യാസ...