കൊതുക് കടിച്ചാൽ പല പകർച്ചവ്യധികളും നമുക്ക് വരുന്നു. ഇതിനുള്ള ഏക മാർഗം കൊതുക് കടിയിൽ നിന്നും രക്ഷ നേടുക എന്നത് മാത്രമാണ്. എന്നാൽ അത് സാധ്യമാകുക കൊതുകളുടെ വംശനാശത്തിലൂടെ മാത്രമാണ്. കൊതുക് കടിച്ചാൽ പുകച്ചിലും ചൊറിച്ചിലും ഉണ്ടാകാറുണ്ട്. ഇത് അകറ്റാനുള്ള ചില പ്രതിവിധികൾ ഇതാ.
കറ്റാർവാഴ
ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്നാണ് കറ്റാർവാഴ ജെൽ. ഇത് ചർമ്മത്തിൽ ഒരു ആന്റി സെപ്റ്റിക് ആയി പ്രവർത്തിക്കുന്നു. നിങ്ങളുടെ കൊതുക് കടിയേറ്റ ചർമ്മഭാഗങ്ങളിൽ കറ്റാർവാഴ ജെൽ പുരട്ടുന്നത് തിണർപ്പ്, ചൊറിച്ചിൽ, ചുവപ്പ് നിറം എന്നിവ കുറയ്‌ക്കാൻ സഹായിക്കുന്നു.
ബേക്കിങ്ങ് സോഡ
ചർമ്മത്തിലെ പിഎച്ച് ലെവൽ സന്തുലിതമാക്കാൻ ബേക്കിങ്ങ് സോഡ സഹായിക്കുന്നു. കൊതുക് കടിയേറ്റ ഭാഗത്ത് ബേക്കിംഗ് സോഡ വെള്ളത്തിൽ കലർത്തി പുരട്ടുന്നത് ചൊറിച്ചിൽ, അസ്വസ്ഥത എന്നിവ കുറയ്‌ക്കാൻ സഹായിക്കുന്നു.
ഉപ്പ്
ഉപ്പിലെ ആന്റിസെപ്റ്റിക് ഗുണങ്ങൾ സാധാരണ കൊതുക് കടിയുടെ പ്രശ്നങ്ങളെ അകറ്റാൻ മികച്ചതാണ്. കൊതുക് കടിയേറ്റ ഭാഗങ്ങളിൽ ഉപ്പ് പുരട്ടുന്നത് വഴി ചൊറിച്ചിലും തിണർപ്പുമെല്ലാം എളുപ്പത്തിൽ മാറികിട്ടും.
നാരങ്ങ
കൊതുക് കടിയേറ്റ ഭാഗത്ത് അൽപം നാരങ്ങ നീരും തുളസി നീരും ചേർത്ത് പുരട്ടുന്നത് ചൊറിച്ചിൽ കുറയ്‌ക്കാൻ മികച്ചൊരു പ്രതിവിധിയാണ്. തുളസി നീരിന് പകരം പുതിനയിലയും ഉപയോഗിക്കാവുന്നതാണ്.
കൊതുക് കടിച്ചാലുള്ള ചൊറിച്ചിൽ പ്രശ്നമാണോ ? മാറാനുള്ള ചില വിദ്യകൾ ഇതാ
RECENT NEWS
Advertisment