പാൽ എങ്ങനെ കേടാവാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play

രാവിലെ ഒരു ചായ നിർബന്ധം ഉള്ളവരാണ് ഭൂരിഭാഗവും അപ്പോൾ രാവിലെ എഴുന്നേറ്റ് ചായ വെയ്ക്കാൻ നോക്കുമ്പോൾ പാൽ മോശമായാൽ എന്തായിരിക്കും അവസ്ഥ. അത് പോലെ ഫ്രിഡ്ജിൽ വെച്ച പാൽ എത്ര ദിവസം വരെ ഉപയോഗിക്കാം എന്ന സംശയമൊക്കെ നിങ്ങൾക്ക് ഉണ്ടാവാം. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിനും ഫ്രീസ് ചെയ്യുന്നതിനുമൊക്കെ പല വഴികളുണ്ട്. പാൽ വാങ്ങി വീട്ടിൽ എത്തിയ ഉടൻ പാൽ ഫ്രിഡ്ജിൽ വെയ്ക്കാം. നിങ്ങളുടെ റഫ്രിജറേറ്റർ 40 °F (4 °C) അല്ലെങ്കിൽ അതിൽ താഴെയായി സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. അത് പോലെ തന്നെ പാൽ വെയ്ക്കുമ്പോഴും ശ്രദ്ധിക്കണം. മിക്ക ആളുകളും പാൽ ഫ്രിഡ്ജിന്റെ ഡോറിലാണ് സൂക്ഷിക്കുക. ഇത് പാൽ വേ​ഗത്തിൽ കേടാവുന്നതിന് കാരണമാകുന്നു. പാൽ ഫ്രിഡ്ജിനുള്ളിൽ വെയ്ക്കുക.

ഫ്രിഡ്ജിൽ മറ്റ് ഭക്ഷണ സാധനങ്ങൾ ഉണ്ടാവും. അവയിൽ നിന്നുള്ള ദുർഗന്ധം പാൽ ആഗിരണം ചെയ്യാതിരിക്കാൻ കുപ്പിയുടെ മൂടി ഇടുക. മറ്റു ഭക്ഷണ സാധനങ്ങളിൽ നിന്ന് വേറിട്ട് സൂക്ഷിക്കണം. പാൽ അധികനേരം വെളിച്ചമുള്ളിടത്ത് തുറന്ന് വെയ്ക്കരുത്. പാലിലെ വൈറ്റമിൻ ഡി, റൈബോഫ്‌ലേവിൻ തുടങ്ങിയ പല വിറ്റാമിനുകളേയും പോഷകങ്ങളേയും നശിപ്പിക്കാൻ പ്രകാശത്തിന് കഴിയും. വളരെക്കാലം സൂക്ഷിക്കാൻ പാൽ ഫ്രീസ് ചെയ്യാം. നിങ്ങൾക്ക് 3 മാസം വരെ പാൽ ഫ്രീസ് ചെയ്യാം. എന്നാൽ ഘടനയും രുചിയും അല്പം മാറ്റം വരും. പക്ഷേ പാൽ സുരക്ഷിതവും ഉപയോഗയോഗ്യവുമായിരിക്കും. അതേ സമയം പാലിൽ അച്ചടിച്ച വിൽപ്പനയ്ക്കുള്ള തീയതി മുതൽ അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിൽ പാൽ ഉപയോഗിക്കാം. ഒരിക്കൽ തുറന്നുകഴിഞ്ഞാൽ മൂന്ന് ദിവസത്തിനുള്ളിൽ പാൽ ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് ഫുഡ് സ്‌പെഷ്യലിസ്റ്റുകൾ നിർദ്ദേശിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...