കോഴിക്കോട്: കോഴിക്കോട് ഓടികൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് പരുക്കേറ്റ വയോധിക മരിച്ചു. മരുതൂര്‍ തെക്കെ മീത്തില്‍ കല്ല്യാണിക്കുട്ടി ബ്രാഹ്മണി അമ്മ (65) യാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കൊയിലാണ്ടി മുത്താമ്പി റോഡില്‍ നായാടന്‍പുഴയ്ക്ക് സമീപത്താണ് ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ബൈപ്പാസ് നിര്‍മ്മാണത്തിനായി അരിക്കുളത്തു നിന്നും മണ്ണുമായി വന്ന ടോറസ് ലോറിയുടെ ഇടതുഭാഗത്തെ ടയര്‍ ഊരിതെറിക്കുകയായിരുന്നു. വാഹനത്തിന് സമീപത്തിലൂടെ പോവുകയായിരുന്ന കല്യാണിക്കുട്ടിയുടെ ശരീരത്തില്‍ ടയര്‍ പതിച്ചു.
ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. ടയര്‍ ഊരി പോയശേഷം ഓടിയ ലോറിയുടെ മറ്റേ ടയറും ഊരിതെറിച്ചിരുന്നു.