Wednesday, March 26, 2025 7:47 am

തിരുനൽവേലിയിൽ മാലിന്യം തള്ളൽ : റിപ്പോർട്ട് തേടി ഹെെക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളത്തിൽനിന്നുള്ള ബയോ മെഡിക്കൽമാലിന്യം തമിഴ്നാട് തിരുനൽവേലിയിൽ തള്ളിയ സംഭവത്തിൽ ഇടപ്പെട്ട് ഹൈക്കോടതി. ജനുവരി 10ന് റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശ സ്വയം ഭരണവകുപ്പ് സെക്രട്ടറിയോട് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. മാലിന്യപ്രശ്നങ്ങങ്ങൾ പരിഹരിക്കുന്നതിനായി കോടതി സ്വമേധയാ എടുത്ത കേസിൽ പ്രത്യേക സിറ്റിങ് നടത്തിയാണ് വിഷയം പരിഗണിച്ചത്. തിരുനൽവേലിയിൽ തള്ളിയ മെഡിക്കൽ മാലിന്യങ്ങൾ മൂന്ന് ദിവസത്തിനുള്ളിൽ നീക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ കഴിഞ്ഞ 19ന് കേരളത്തിനോട് നിർദേശിച്ചിരുന്നു. ആറ് ഇടങ്ങളിലായാണ് മാലിന്യം തളളിയിരുന്നത്. ഇത് നീക്കം ചെയ്തു. കേരളത്തിൽ നിന്നുള്ള 70 അംഗ ഉദ്യോഗസ്ഥ സംഘം 16ലോറികളികളുമായെത്തിയാണ് മാലിന്യം നീക്കം ചെയ്തത്. തിരുവനന്തപുരം അസിസ്റ്റൻറ് കലക്ടർ സാക്ഷി മോഹന്റ മേൽനോട്ടത്തിലാണ് മാലിന്യം നീക്കിയത്. തിരുവനന്തപുരം കാൻസർ സെൻ്ററിൽ നിന്നും സ്വകാര്യ ആശുപത്രിയിൽ നിന്നുമുള്ള മെഡിക്കൽ മാലിന്യമാണ് തളളിയതെന്ന് പറയുന്നു. ഉപയോഗിച്ച സിറിഞ്ചുകൾ, പിപിഇ കിറ്റുകൾ, രോഗികളുടെ വിവരങ്ങൾ അടങ്ങിയ മെഡിക്കൽ രേഖകൾ എന്നിവയാണ് തള്ളിയിട്ടുള്ളത്. സംഭവത്തിൽ ആറ് കേസുകൾ തമിഴ്നാട് പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ആദ്യ ടൗൺഷിപ്പിന് നാളെ മുഖ്യമന്ത്രി തറക്കല്ലിടും

0
വയനാട്: മുണ്ടക്കൈ - ചൂരൽമല ദുരന്ത ബാധിതർക്ക് സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിന്...

തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു

0
ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകൻ ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ(48)...

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും

0
തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട്...

ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച...