കുവൈത്തില്‍ തീപിടുത്തമുണ്ടായ എന്‍ബിടിസി കമ്പനിയുടെ ഉടമ തിരുവല്ല സ്വദേശി കെ.ജി.എബ്രഹാം രാഷ്ട്രിയ വിവാദങ്ങളിലെ കേന്ദ്രബിന്ദു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കുവൈത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 49 പേർ തീപിടുത്തത്തിൽ മരിച്ച തൊഴിലാളി ക്യാമ്പ് പ്രമുഖ വ്യവസായ ഗ്രൂപ്പായ നാസര്‍ എം-അല്‍ബദ്ദ ആന്റ് പാര്‍ട്ണര്‍ ജനറല്‍ ട്രേഡിംഗ് കമ്പനി (എന്‍ബിടിസി) യുടേത്. തിരുവല്ല നിരണം സ്വദേശിയായ കെ.ജി.എബ്രഹാമാണ് മാനേജിംഗ് ഡയറക്ടര്‍. കുവൈത്തിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് ആണ് എന്‍ബിടിസി. ഈ കമ്പനി നടത്തുന്ന തൊഴിലാളി ക്യാമ്പിലുള്ളവരാണ് ദുരന്തത്തിൽ മരിച്ചത്. മരിച്ചവരില്‍ 11 പേര്‍ മലയാളികളാണ്. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാവാമെന്നാണ് കരുതുന്നത്. ജീവനക്കാർ താമസിക്കുന്ന മംഗഫിലെ ഫ്ളാറ്റ് കെട്ടിടത്തിലാണ് പുലര്‍ച്ചെ തീപിടുത്തമുണ്ടായത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കുവൈത്തിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യസഹമന്ത്രി എസ്.ജയശങ്കറും ദുരന്തത്തില്‍ അനുശോചിച്ചു. കെട്ടിടത്തിൽ വിവിധ ഫ്ലാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്. അപകട സമയത്ത് 160 പേരാണ് ഫ്ലാറ്റുകളില്‍ ഉണ്ടായിരുന്നത്. താഴത്തെ സെക്യൂരിറ്റിയുടെ മുറിയില്‍ നിന്നാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതെന്നാണ് വിവരം. ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ച നിലയിലേക്ക് തീ പടര്‍ന്നതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. പരിക്കേറ്റവരുടെ തുടര്‍ചികിത്സയ്ക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കല്‍ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളിൽനിന്നു ചാടി രക്ഷപെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണ് മിക്കവര്‍ക്കും പരിക്കേറ്റത്. കെട്ടിടത്തിൽനിന്നു ചാടിയവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൊതുഗതാഗതത്തെ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാറിനുള്ളതെന്ന് ഗതാഗത മന്ത്രി സി പി ജോൺ

0
തിരുവനന്തപുരം : പൊതുഗതാഗതത്തെ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാറിനുള്ളതെന്ന് ഗതാഗത മന്ത്രി സി...

ഹോർമുസിൽ ഇന്ത്യൻ ജീവനക്കാരുമായി പോയ ചരക്കുകപ്പലിന് നേരെ ആക്രമണം

0
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ചരക്കുകപ്പലിന്...

‘അമ്മ’യിലെ വിവാദങ്ങൾക്കിടെ ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കമിട്ട് നടി ലക്ഷ്മി പ്രിയ

0
കൊച്ചി: ‘അമ്മ’യിലെ വിവാദങ്ങൾക്കിടെ ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കമിട്ട് നടി...

തിരുവനന്തപുരം മ്യൂസിയത്തിലെ പൈതൃക വൃക്ഷത്തിന് ശാസ്ത്രീയ ചികിത്സ

0
തിരുവനന്തപുരം : ചരിത്രവും പ്രകൃതിയും ഒരുമിച്ച് നിൽക്കുന്ന അപൂർവ കാഴ്ചയാണ് തിരുവനന്തപുരം...