തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ സംഗമം നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പ്രവാസി അസോസിയേഷൻ ഗ്ലോബൽ സംഗമവും വേൾഡ് മലയാളി ഫെഡറേഷൻ സഹകരണത്തോടുകൂടി ഫൊക്ക്കാന, ഫോമ എന്നീ സംഘടനകളുമായി ചേർന്ന് വിവിധ പ്രൊജക്ടു ഉദ്ഘാടനവും പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന സുനു എബ്രഹാമിന്റെ അനുസ്മരണ യോഗവും മല്ലപ്പള്ളി ആനിക്കാട് അൻപ് ആശ്രമത്തിൽ നടന്നു. മുൻ എംഎൽഎ ജോസഫ് പുതുശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ ചെയർമാൻ കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. യാക്കോബായ സഭ മുൻ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. നാക്കട മിഷൻ ഹോസ്പിറ്റൽ ഡയറക്ടർ ഡോ.എ.ജെ ജോൺ മുഖ്യസന്ദേശം നൽകി.

ഫൊക്കാന സീനിയർ വൈസ് ചെയർപേഴ്സൺ ലീലാ മാരേട്ട്, ആൻപ് ആശ്രമം ഡയറക്ടർ ഫാദർ സേവോറിയോസ് തോമസ്, അലക്സ് എം.എ മാധ്യമപ്രവർത്തകരായ ജിജു വൈക്കത്തിശ്ശേരി സിബി ആഞ്ഞിലിത്താനം എന്നിവർ പ്രസംഗിച്ചു.
ഡോക്ടർ എ ജെ ജോണിന് സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ് 2024 ഗീവർഗിസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത നൽകി. ചടങ്ങിൽ മികച്ച കർഷകനെയും ആദരിച്ചു. അന്തരിച്ച സുനു ഏബ്രഹാമിൻ്റെ സ്മാരണക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ സഹായ പദ്ധതിയും തയ്യൽ മെഷീൻ വിതരണ പദ്ധതിയും ഉദ്ഘാടനം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...