മുക്കൂട്ടുതറ : തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് വെള്ളിയാഴ്ച കൊടിയേറും. 29-ന് ആറാട്ടോടുകൂടി സമാപിക്കും. വെള്ളിയാഴ്ച 10.30-ന് ദേവീനടയിൽ നാരങ്ങവിളക്ക്. വൈകിട്ട് 4-ന് ലക്ഷ്മീവിലാസം ആർ.സുഭാഷ് കൊടിക്കൂറ സമർപ്പണം നടത്തും. 4.30-ന് വാദ്യമേളങ്ങളുടെയും പൂത്താലത്തിന്റെയും അകമ്പടിയോടുകൂടി ക്ഷേത്രസന്നിധിയിൽ എത്തുന്ന കൊടിക്കൂറയ്ക്ക് സ്വീകരണം. അഞ്ചിന് തന്ത്രി കുരുപ്പക്കാട്ടുമന നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടിയേറ്റ്. മേൽശാന്തി പ്രശാന്ത് കെ.നമ്പൂതിരി സഹകാർമികത്വം വഹിക്കും. 5.30-ന് കൊടിമരച്ചുവട്ടിൽ വലിയ കാണിക്ക. ആറിന് ദേവിയുടെ തിരുമുഖം സമർപ്പണം.
അരങ്ങിൽ ഏഴിന് ബാലഗോകുലം സംസ്ഥാനസമിതി അംഗം ഗിരീഷ് ചിത്രശാലയുടെ ആധ്യാത്മിക പ്രഭാഷണം, ശനിയാഴ്ച 9.30-ന് ഉച്ചശ്രീബലി, നിറപറ സമർപ്പണം. രാത്രി ഒമ്പതിന് ശ്രീഭൂതബലി, 9.30-ന് വിളക്കിനെഴുന്നള്ളിപ്പ്.
ഞായറാഴ്ച രാവിലെ 10-ന് ഉത്സവബലി. 12.30-ന് ഉത്സവബലി ദർശനം. ഒരുമണിക്ക് അന്നദാനം. തിങ്കളാഴ്ച വൈകീട്ട് നാലിന് കാഴ്ചശ്രീബലി. അൻപൊലി. 4.30-ന് നിറപറ സമർപ്പണം. 9.30-ന് വിളക്കിനെഴുന്നള്ളിപ്പ്. ചൊവ്വാഴ്ച രാത്രി 9.30-ന് വിളക്കിനെഴുന്നള്ളിപ്പ്. ബുധനാഴ്ച ആറാട്ട്. 12.30-ന് ആറാട്ടുസദ്യ. 2.30-ന് ആറാട്ടുബലി. 3.30-ന് ക്ഷേത്ര സന്നിധിയിൽനിന്ന് ആറാട്ട് പുറപ്പാട്. ആറുമണിക്കാണ് ആറാട്ട്. ഏഴിന് വിവിധ കരകളിൽനിന്ന് താലപ്പൊലി ഘോഷയാത്ര. 7.30-ന് ആറാട്ടുകടവിൽനിന്ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്. തുടർന്ന് ക്ഷേത്രസന്നിധിയിൽ നിന്ന് മുക്കൂട്ടുതറയിലേയ്ക്ക് എതിരേൽപ്പ് പുറപ്പാട്.