Saturday, March 15, 2025 5:24 pm

തൃണമൂലിൽ ചേർന്ന്​ മൂന്നുമാസത്തിനകം രാജിവെച്ച്‌​ ഗോവ മുന്‍ എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

പനാജി : തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന്​ മൂന്നുമാസത്തിന്​ ശേഷം രാജിവെച്ച്‌​ ഗോവ മുന്‍ എം.എല്‍.എ ലാവൂ മംലെദാര്‍. തൃണമൂല്‍ കോണ്‍​ഗ്രസ്​ വര്‍ഗീയ പാര്‍ട്ടിയാണെന്നും നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി വോട്ടിനുവേണ്ടി ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ്​ രാജി. മുന്‍ എം.എല്‍.എയായ ലാവൂ സെപ്​റ്റംബറിലാണ്​ മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയത്​.

പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്​ കാഴ്ചവെച്ച പ്രകടനത്തില്‍ ആകൃഷ്ടനായാണ്​ താന്‍ പാര്‍ട്ടിയിലെത്തിയത്​. തൃണമൂല്‍ കോണ്‍ഗ്രസ്​ മതേതര പാര്‍ട്ടിയാണെന്നായിരുന്നു വിശ്വാസം. എന്നാല്‍ 15-20 ദിവസമായി പാര്‍ട്ടിയെ നിരീക്ഷിച്ച്‌​ വരികയായിരുന്നു. ഇതില്‍ നിന്ന്​ ബി.ജെ.പിയേക്കാള്‍ മോശമാണെന്ന്​ മനസിലായി -ലാവൂ പറഞ്ഞു. സംസ്ഥാനത്തെ ഹിന്ദു, ക്രിസ്​ത്യന്‍ വോട്ടുകളെ വിഭജിക്കാനാണ്​ തൃണമൂല്‍ ​ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ടി.എം.സി, മഹാരാഷ്ട്രവാദി ഗോമന്തക്​ പാര്‍ട്ടിയുമായുള്ള സഖ്യം ഇതിന്‍റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്​ത്യന്‍ വോട്ടുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്കും ഹിന്ദു വോട്ടുകള്‍ എം.ജി.പിയിലേക്കും കേന്ദ്രീകരിക്കാനാണ്​ ശ്രമം. ടി.എം.സി ഒരു വര്‍ഗീയ പാര്‍ട്ടിയാണ്​. അതിനാലാണ്​ മതേതരത്വ മൂല്യത്തെ തകര്‍ക്കാനുള്ള അവരുടെ ശ്രമം -ലാവൂ കൂട്ടിച്ചേര്‍ത്തു.

ഗൃഹലക്ഷ്മി പദ്ധതിയുടെ പേരില്‍ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാനാണ്​ തൃണമൂലിന്‍റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ‘പശ്ചിമ ബംഗാളില്‍ ലക്ഷ്മി ഭണ്ഡാര്‍ പദ്ധതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്​ 500 രൂപ വീതം നല്‍കി. ഇവിടെ ഗൃഹലക്ഷ്മി പദ്ധതിക്ക്​ കീഴില്‍ 5,000രൂപ നല്‍കുമെന്നാണ്​ വാഗ്ദാനം. ഇത്​ അസാധ്യമാണ്​. ഈ പദ്ധതി വാഗ്ദാനം ഗോവയി​ല്‍നിന്ന്​ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയെന്നത്​ മാത്രമാണ്’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടുക്കിയിലെ കയ്യേറ്റങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് മന്ത്രി കെ രാജൻ

0
ഇടുക്കി : ഇടുക്കിയിലെ കയ്യേറ്റങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ പ്രത്യേക ടീമിനെ...

എംഡിഎംഎയുമായി ബോക്സിങ് പരിശീലകനായ യുവാവിനെ പിടികൂടി

0
കൊല്ലം : കൊല്ലത്ത് എംഡിഎംഎയുമായി ബോക്സിങ് പരിശീലകനായ യുവാവിനെ എക്സൈസ് സംഘം...

ഡിഗ്രി വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട് : വടകര നാദാപുരം വെള്ളൂരിൽ ഡിഗ്രി വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി...