കോയമ്ബത്തൂര് : തമിഴ്നാട്ടിൽ മുൻ സിപിഐ എം എംഎൽഎ കെ തങ്കവേൽ കോവിഡ് ബാധിച്ച് മരിച്ചു. 69 വയസ്സായിരുന്നു. ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം മരുന്നുകളോട് പ്രതികരിച്ചിരുന്നില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
2011ല് തിരുപ്പൂർ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം, കോയമ്പത്തൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.