നിക്ഷേപകര്‍ക്കൊപ്പം തന്നെയും വഞ്ചിച്ചുവെന്ന് പോപ്പുലര്‍ ഉടമകള്‍ക്കെതിരെ മാനേജറുടെ പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തന്നെയും തന്നെ വിശ്വസിച്ച നൂറുകണക്കിന് നിഷേപകരെയും വഞ്ചിച്ച പോപ്പുലര്‍ കമ്പനി ഉടമകള്‍ക്കെതിരെ കമ്പനിയുടെ തുടക്കം മുതല്‍ മാനേജര്‍ ആയിരുന്ന സൂസന്‍ എബ്രഹാം പരാതിയുമായി രംഗത്ത്. എറണാകുളം നോര്‍ത്ത് പോലീസിലാണ് സൂസണ്‍ എബ്രഹാം പരാതി നല്‍കിയിരിക്കുന്നത്.

തന്നെ വിശ്വസിച്ചു ബന്ധുക്കളും സുഹൃത്തുക്കളുമായ നിക്ഷേപകര്‍ ഏല്പിച്ച പതിനഞ്ചു കോടിയിലേറെ രൂപയും തന്റെ സ്വന്തം 36.53 ലക്ഷവും താന്‍ വിശ്വസിച്ച സ്ഥാപന ഉടമയും മക്കളും ചേര്‍ന്ന് വിശ്വാസവഞ്ചന നടത്തി തട്ടിയെടുത്തതിന്റെ കടുത്ത മനോവിഷമത്തില്‍ ആണ് 70 വയസുകാരിയായ സൂസന്‍ എബ്രഹാം. സ്വന്തം നിക്ഷേപമായ 36.53 ലക്ഷം നഷ്ടപ്പെട്ടത് കൂടാതെ സ്വന്തം സഹോദരിയുടെ മകനും ഭാര്യയ്ക്കും ഉടമ റോയി നേരിട്ടു നല്‍കിയ 13 ലക്ഷത്തിന്റെ വണ്ടി ചെക്കിനെതിരെയും പോലീസില്‍ പരാതി നല്‍കി കാത്തിരിക്കുകയാണവര്‍.

ശരിയായ അന്വേഷണം നടക്കാത്ത പക്ഷം അടുത്ത ദിവസം തന്നെ ഹൈക്കോടതി അഭിഭാഷകന്‍ ജോബി സിറിയക്ക് മുഖേന കോടതിയില്‍ ക്രിമിനലായും സിവിലായും പ്രായം വകവെക്കാതെ പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണവര്‍. തട്ടിപ്പിനെ കുറച്ചു ഒരു സൂചനയും ഇല്ലാതിരുന്ന സൂസന്‍ മറ്റു നിക്ഷേപകരെ പോലെതന്നെ 2020 മെയ് മാസം വരെ നിക്ഷേപം നടത്തി. തന്റെ പണത്തെക്കാളും നിക്ഷേപകരുടെ പണം തിരികെ കിട്ടാന്‍ എന്തു സഹനത്തിനും തയ്യാറാണന്നു സൂസന്‍ പറഞ്ഞു.

നിക്ഷേപകരുടെ പരാതിയില്‍ കേസെടുക്കാത്ത പോലീസിന്റെ നടപടിക്കെതിരെ വിവിധ മജിസ്ട്രേറ്റ് കോടതികളിലും വസ്തുക്കള്‍ ജപ്തി ചെയ്തു പണം ഈടാക്കാന്‍ കണ്‍സ്യൂമര്‍ കോടതികളിലും ഹര്‍ജി നല്‍കികൊണ്ടിരിക്കുകയാണെന്ന് അഡ്വക്കേറ്റ് ജോബി സിറിയക്ക് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രോഗിയോട് മോശം പെരുമാറ്റം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്‌ടർക്കെതിരെ വിജിലൻസ് അന്വേഷണം

0
കൊട്ടാരക്കര : താലൂക്ക് ആശുപത്രിയിൽ ഡോക്ടർ രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ...

സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറി വില്പന ; നാലുപേർ പോലീസ് പിടിയിൽ

0
മീനാക്ഷിപുരം : മൂലക്കട കരടിപ്പാറയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറിവിൽപന നടത്തിയ സംഭവത്തിൽ...

റെക്കോ‍ർഡ് കളക്ഷൻ നേടി കെഎസ്ആർടിസി എറണാകുളം ഡിപ്പോ ; 29 ലക്ഷം രൂപ വരുമാനം

0
കൊച്ചി: ഓണത്തിന് ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ ഓഗസ്റ്റ് 31ന് റെക്കോ‍ർഡ് കളക്ഷൻ...

മാനസികാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം ; സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : ന്യായാധിപൻമാർ നേരിട്ട് കണ്ടറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിർദേശിച്ചിട്ടും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ...