മാനസികാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം ; സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ന്യായാധിപൻമാർ നേരിട്ട് കണ്ടറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിർദേശിച്ചിട്ടും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താത്തതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മാനസികാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനത്തിലെ രഹസ്യസ്വഭാവം അവസാനിപ്പിക്കുമെന്നും മാധ്യമങ്ങൾക്കടക്കം പ്രവേശനം നൽകി സാമൂഹിക ഓഡിറ്റിങിന് വിധേയമാക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു. സിസ്റ്റം മാറിയേ തീരൂ.. അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയെല്ലാം വിളിച്ചുവരുത്തുമെന്നും കോടതി മുന്നറിയിപ്പുനൽകി.

തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങൾ ഇരു ജഡ്ജിമാരും നേരത്തേ സന്ദർശിച്ചിരുന്നു. എല്ലാ കേന്ദ്രങ്ങളുടെയും അവസ്ഥ പരിതാപകരമാണെന്നും മാറ്റങ്ങൾ ഉടൻ വേണമെന്നും കോടതി ഉത്തരവിട്ടിരുന്നു. രോഗികൾക്ക് ഭക്ഷണമെത്തിക്കാൻ വാഹനം സജ്ജമാക്കണമെന്ന ചെറിയ നിർദേശംപോലും പാലിക്കപ്പെട്ടില്ലെന്ന് കോടതി പറഞ്ഞു. ജഡ്ജിമാരടക്കം വി.ഐ.പി.കൾക്ക് കാർ വാങ്ങി നൽകാൻ സർക്കാരിന് മിനിറ്റുകൾ മതി. രോഗികളും കൂട്ടിരിപ്പുകാരും സാധാരണക്കാരായതിനാൽ അവഗണിക്കപ്പെടുകയാണ് -കോടതി പറഞ്ഞു. ന്യായാധിപൻമാരുടെ സന്ദർശനത്തിനുശേഷം മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചതിനെ കോടതി അംഗീകരിച്ചില്ല.

രോഗികളുടെ സ്വകാര്യതയുടെ പേരു പറഞ്ഞ് മാനസികാരോഗ്യകേന്ദ്രങ്ങളിൽ എല്ലാം രഹസ്യമാക്കുകയാണെന്ന് കോടതി പറഞ്ഞു. വിസർജ്യവും ഭക്ഷണാവശിഷ്ടവും നിറഞ്ഞ സെല്ലുകൾ യുദ്ധത്തടവറകളെക്കാൾ ഭീകരമാണ്. അതൊക്കെ നേരിൽ കണ്ടതിന്റെ ഞെട്ടലിൽ ഉറക്കം നഷ്ടപ്പെടുകയാണ്. ഇതൊന്നും കണ്ടില്ലെന്ന് നടിക്കാനാകില്ല. നിരന്തര ഇടപെടലുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. സർക്കാരിന്റെ വിശദീകരണത്തിനായി വിഷയം വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസിൽ അഡ്വക്കേറ്റ് ജനറൽ ഹാജരാകണമെന്നും നിർദേശിച്ചു. തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട നേപ്പാൾ സ്വദേശി മൂന്നുപേരെ കുത്തി പരിക്കേല്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത ഹർജിയടക്കമാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറി വില്പന ; നാലുപേർ പോലീസ് പിടിയിൽ

0
മീനാക്ഷിപുരം : മൂലക്കട കരടിപ്പാറയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറിവിൽപന നടത്തിയ സംഭവത്തിൽ...

റെക്കോ‍ർഡ് കളക്ഷൻ നേടി കെഎസ്ആർടിസി എറണാകുളം ഡിപ്പോ ; 29 ലക്ഷം രൂപ വരുമാനം

0
കൊച്ചി: ഓണത്തിന് ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ ഓഗസ്റ്റ് 31ന് റെക്കോ‍ർഡ് കളക്ഷൻ...

തെരഞ്ഞെടുപ്പ് തോൽവി ; പിണറായി വിജയന്‍റെ രാഷ്ട്രീയ വിശദീകരണത്തിൽ സിപിഎം നേതാക്കൾക്ക് അതൃപ്തി

0
തിരുവനന്തപുരം: കണ്ണൂരിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ രാഷ്ട്രീയ വിശദീകരണത്തിൽ സിപിഎം നേതാക്കൾക്ക്...

കലിഫോർണിയ ഇരട്ടക്കൊലപാതകം : അഞ്ജനയെ കൊന്നത് അതിക്രൂരമായി ; അനിലയ്ക്കെതിരെ നരഹത്യക്കുറ്റം ചുമത്തി

0
സാൻഫ്രാൻസിസ്കോ : യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ താമസിച്ചിരുന്ന തൃശൂർ മുടിക്കോട് തെക്കൂട്ട്...