കലിഫോർണിയ ഇരട്ടക്കൊലപാതകം : അഞ്ജനയെ കൊന്നത് അതിക്രൂരമായി ; അനിലയ്ക്കെതിരെ നരഹത്യക്കുറ്റം ചുമത്തി

For full experience, Download our mobile application:
Get it on Google Play

സാൻഫ്രാൻസിസ്കോ : യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ താമസിച്ചിരുന്ന തൃശൂർ മുടിക്കോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ (35) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയായ അനില ബേബിയുടെ (32) അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മനഃപൂർവമായ നരഹത്യയാണ് പോലീസ് ചാർജ് ചെയ്തിരിക്കുന്നത്. പ്രതി കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയാൽ 25 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. മിൽപീറ്റസ് പോലീസ് ഡിപാർട്മെന്റിലെ ഡിറ്റക്ടീവ് ടൈലർ ഗുഡ്, ഡിറ്റക്ടീവ് സർജന്റ് എറിക് ബെർണാഡോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം സസ്വദേശിയാണ് അനില.

തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യു (40) കൊല്ലപ്പെട്ട കേസിലും അനിലയ്ക്കെതിരെ അന്വേഷണം നടക്കുകയാണ്. അഞ്ജന കൊല്ലപ്പെടുന്നതിനു തൊട്ടുമുൻപാണ് ഫ്ലാറ്റിനുള്ളിൽ ആൻ മേരി കത്തിക്കുത്തേറ്റു കൊല്ലപ്പെട്ടത്. മൂന്നുപേരും ഒരേ അപാർട്മെന്റിലാണ് താമസിച്ചിരുന്നത്. ഓഗസ്റ്റ് 28ന് ഉച്ചകഴിഞ്ഞാണ് മിൽപീറ്റസിലെ 440 ഡിക്സൺ ലാൻഡിങ് റോഡിലുള്ള മിൽ ക്രീക്ക് അപ്പാർട്മെന്റ്സിൽ അപകടം നടന്നതായി പോലീസിന് വിവരം ലഭിച്ചത്. അപ്പാർട്മെന്റിലെ ബിൾഡിങ് എഫിന് സമീപം നീല നിറത്തിലുള്ള എസ്‌യുവി കാൽനടയാത്രക്കാരിയായ യുവതിയുടെ മേൽ ഇടിച്ചുകയറി എന്നായിരുന്നു ആദ്യ സന്ദേശം. ഉടൻതന്നെ ഓഫിസർ മുനോസ്, സർജന്റ് താൻ, ഓഫിസർ ഒറൻസിയ എന്നിവർ സ്ഥലത്തെത്തി. തലയിൽ ഗുരുതരമായി പരുക്കേറ്റ് രക്തം വാർന്ന് പാർക്കിങ് ലോട്ടിൽ കിടക്കുകയായിരുന്നു അഞ്ജന.

മിൽപീറ്റസ് ഫയർ ആന്റ് പാരാമെഡിക്സ് സംഘം ജീവൻ രക്ഷിക്കാൻ പരിശ്രമിച്ചെങ്കിലും, അഞ്ജന മരിച്ചതായി സ്ഥിരീകരിച്ചു. പാർക്കിങ് ഏരിയയിൽ വച്ചാണ് കാർ ഇടിച്ചതെന്ന് വ്യക്തമായി. സമീപത്ത് പാർക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങളുടെ വശങ്ങൾ തകർന്നിട്ടുണ്ടായിരുന്നു. സംഭവം നടന്ന് മിനിറ്റുകൾക്കകം, ഒരാൾ പോലീസിനെ വിളിച്ച് സുപ്രധാന വിവരങ്ങൾ കൈമാറിയിരുന്നു. നീല നിറത്തിലുള്ള എസ്‌യുവി വളരെ അശ്രദ്ധമായി ഓടിച്ച് പോകുന്നത് കണ്ടതായിട്ടായിരുന്നു സന്ദേശം. പോലീസിന്റെ പട്രോളിങ് വണ്ടികൾ കടന്നുപോയ ഉടനെ ഈ വാഹനം മിൽപീറ്റസ് ബൊവാർഡിലെ വാൾഗ്രീൻസ് പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തതായും ഇദ്ദേഹം അറിയിച്ചു. പോലീസ് എത്തുന്നതുവരെ വാഹനത്തെ അയാൾ നിരീക്ഷിച്ചു. പോലീസെത്തി പരിശോധിച്ചപ്പോൾ എസ്‌യു‌വിയുടെ മുൻഭാഗം പൂർണമായി തകർന്ന നിലയിലായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെയ്ത കുറ്റങ്ങളില്‍ അമേരിക്ക ഖേദിക്കുന്നത് വരെ ആക്രമണം തുടരും : മുന്നറിയിപ്പുമായി ഇറാൻ

0
തെഹ്റാന്‍: അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക്...

നെഹ്‌റുട്രോഫി വള്ളം കളി : സമ്മാനത്തുക കൈമാറിയില്ലെന്ന് പരാതി ; ക്ലബ്ബുകൾ പ്രതിഷേധത്തിൽ

0
ആലപ്പുഴ : നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ്‌ ഒരാഴ്ച പിന്നിട്ടിട്ടും വിജയികൾക്കു സമ്മാനത്തുകയും...

കോഴിക്കോട് കോർപറേഷൻ ആരോഗ്യകേന്ദ്രങ്ങളിലെത്തിച്ച മരുന്നുകൾ കാലാവധി കഴിയാറായവ ; തിരിച്ചെടുക്കാൻ നിർദേശം

0
കോഴിക്കോട് : നഗരത്തിലെ വിവിധ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലും ചില...

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ചു ; യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: ചേവായൂർ മഠത്തിൽ മുക്കിൽ കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികൻ മരിച്ചു....