തമിഴ്‌നാട് മുന്‍ മന്ത്രിയും ഡിഎംകെയുടെ മുതിര്‍ന്ന നേതാവുമായ എ.റഹ്മാന്‍ ഖാന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട് മുന്‍ മന്ത്രിയും ഡിഎംകെയുടെ മുതിര്‍ന്ന നേതാവുമായ എ.റഹ്മാന്‍ ഖാന്‍ അന്തരിച്ചു. 77 വയസായിരുന്നു. ഏറെ നാളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

അഞ്ച്​ തവണ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട പ്രഭാഷകന്‍ കൂടിയായ റഹ്​മാന്‍ ഖാന്‍ 1996-2001 കാലയളവില്‍ കരുണാനിധി മന്ത്രിസഭയില്‍ റവന്യു- തൊഴില്‍ വകുപ്പ്​ കൈകാര്യം ചെയ്​തു. 1977ല്‍ എം.ജി.ആര്‍ തരംഗം ആഞ്ഞടിച്ചപ്പോഴും ചെപ്പോക്ക്​ നിയോജക മണ്ഡലത്തില്‍നിന്ന്​ തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട്​ 1980, 84,89, 96 നിയമസഭ തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. തമിഴ്​നാട്ടില്‍ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളിലും സജീവമായിരുന്നു.

ഡിഎംകെയുടെ ഉന്നത അധികാര സമിതിയിലുള്ള ഇദ്ദേഹം അറിയപ്പെടുന്ന പ്രാസംഗികന്‍ കൂടിയാണ്. റഹ്മാന്റെ മരണത്തില്‍ ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ അനുശോചിച്ചു. അദ്ദേഹത്തിന്റെ മരണം തനിക്ക് വ്യക്തിപരമായി വലിയ നഷ്ടമാണെന്ന് സ്റ്റാലിന്‍ ഫെയസ്ബുക്കില്‍ കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....