Monday, April 21, 2025 5:31 am

തൃശൂര്‍ ജില്ലയിലേക്ക് വിവിധ മേഖലകളില്‍ ബൃഹത് പദ്ധതികള്‍ ആവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ എംപി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തൃശൂര്‍ ജില്ലയിലേക്ക് വിവിധ മേഖലകളില്‍ ബൃഹത് പദ്ധതികള്‍ ആവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ എംപി. കേന്ദ്ര ബജറ്റിനോടനുബന്ധിച്ച്‌ നടക്കുന്ന ചര്‍ച്ചയുടെ ഭാഗമായി ലോകസഭയില്‍ രേഖാമൂലം അവതരിപ്പിച്ച പ്രസംഗത്തിലാണ് റെയില്‍വേ, ടൂറിസം, മല്‍സ്യബന്ധനം, തീര്‍ത്ഥാടന മേഖലയിലെ വികസനം തുടങ്ങി വിവിധ ആവശ്യങ്ങള്‍ പ്രതാപന്‍ ഉന്നയിച്ചത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തണം. ഗുരുവായൂര്‍ റെയില്‍വേസ്റ്റേഷന്‍ തീര്‍ത്ഥാടന ഭൂപടത്തില്‍ അര്‍ഹിക്കുന്ന പ്രാധാന്യം പരിഗണിച്ച്‌ ‘പില്‍ഗ്രിം സ്റ്റേഷനായി’ പ്രഖ്യാപിക്കണം. കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണം. ഗുരുവായൂര്‍ തിരുനാവായ റെയില്‍വെ ലെയിന്‍ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കണം. അതിനായി കൂടുതല്‍ ഫണ്ട് നീക്കിവെക്കാനും തയ്യാറാവണം.

ഗരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം, തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം തുടങ്ങിയ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പില്‍ഗ്രിം ടൂറിസം പദ്ധതി ആവിഷ്കരിക്കണം. തൃശൂരിന്റെ പാരിസ്ഥിതിക പ്രത്യേകതകള്‍, വനം, വെള്ളച്ചാട്ടം, തണ്ണീര്‍ത്തടങ്ങള്‍, കോള്‍നിലങ്ങള്‍, ബീച്ചുകള്‍, കൈത്തൊഴില്‍ വ്യവസായങ്ങള്‍, പാരമ്പരാഗത കുടില്‍വ്യവസായങ്ങള്‍, വാദ്യകലകള്‍, ഉല്സവങ്ങള്‍, സാംസ്‌കാരിക മേഖലകള്‍ തുടങ്ങയവയെ കോര്‍ത്തിണക്കുന്ന സ്മാര്‍ട്ട് തൃശൂര്‍ പദ്ധതിക്കായി നൂറ് കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രതാപന്‍ ആവശ്യപ്പെട്ടു. മുരളീ തുമ്മാരുകുടി, ഡോ.ബെന്നി കുരിയാകോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഈ വിഷയത്തില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചു വരികയാണെന്നും എംപി സൂചിപ്പിച്ചു.

ചേറ്റുവ ഹാര്‍ബറും മുനക്കക്കടവ് ഫിഷ് ലാന്‍ഡിംഗ് സെന്ററും കേന്ദ്ര സര്‍ക്കാരിന്റെ തുറമുഖ, ഹാര്‍ബര്‍ നവീകരണ പദ്ധതികളില്‍ പെടുത്തി പ്രത്യേകം പരിഗണിക്കണം. ഇവയുടെ ആധുനിക വത്കരണത്തിനും വികസനത്തിനുമായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം. വന – പരിസ്ഥിതി ഗവേഷണത്തില്‍ പ്രസിദ്ധമായ പീച്ചിയിലെ കേരള ഫോറെസ്റ്റ് റിസേര്‍ച് ഇന്‍സ്റ്റിട്യൂട്ടിലെ ഗവേഷണങ്ങളെ പിന്തുണക്കുന്നതിന് 50 കോടി രൂപ അനുവദിക്കണം. കേരള അഗ്രികള്‍ച്ചറല്‍ സര്‍വ്വകലാശാലയെ രാജ്യാന്തര തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നൂറ് കോടി രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം നല്‍കണം.

റാംസര്‍ സൈറ്റുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട, വെമ്പനാട് കോള്‍ നിലങ്ങള്‍ എന്നറിയപ്പെടുന്ന തൃശൂര്‍ പൊന്നാനി കോള്‍ നിലങ്ങളുടെ സംരക്ഷണത്തിനും കൃഷി പ്രോത്സാഹനങ്ങള്‍ക്കും നൂറ് കോടി അനുവദിക്കണമെന്ന് പ്രതാപന്‍ ആവശ്യപ്പെട്ടു. സായ് യുടെ കീഴിലുള്ള ഖേലോ ഇന്ത്യയുടെ ഭാഗമായി തൃശൂര്‍ ഗവ.എന്‍ജിനീയറിങ് കോളേജില്‍ സിന്തറ്റിക് ട്രാക്ക് അനുവദിക്കണം. തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സായ് യുടെ തന്നെ അക്രെഡിറ്റഡ് അക്കാദമിയും അനുവദിക്കണമെന്ന് പ്രതാപന്‍ ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭാര്യയെ കാണാനില്ലെന്ന് പരാതിപ്പെട്ടതിന് ശേഷം വാട്ട്‌സ്ആപ്പിൽ പങ്കുവെച്ച ഒരു വീഡിയോയിൽ മറ്റൊരാൾക്കൊപ്പം കറങ്ങുന്ന ഭാര്യ

0
ലഖ്നൗ : കാണാതായ ഭാര്യയെ തേടി നടന്ന ഭര്‍ത്താവിനെ കാത്തിരുന്നത് സങ്കടപ്പെടുത്തുന...

യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് തിങ്കളാഴ്ച കുടുംബത്തോടൊപ്പം ദില്ലിയിൽ എത്തും

0
ദില്ലി : താരിഫ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി യുഎസ് വൈസ്...

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കാനറാ ബാങ്ക് ഓഡിറ്റര്‍ക്ക് ലക്ഷങ്ങളുടെ അനധികൃത സമ്പാദ്യം

0
കൊച്ചി : കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കാനറാ ബാങ്ക് ഓഡിറ്റര്‍ക്ക് ലക്ഷങ്ങളുടെ...

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു

0
കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു....