കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ട്വീറ്റിലെ സ്‌പെല്ലിംഗ് മിസ്റ്റേക്ക് ചൂണ്ടിക്കാട്ടി ബി.ജെ.പി മന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേന്ദ്രധനമന്ത്രി നിര്‍മല സീതാരമന്റെ ബജറ്റ് പ്രസംഗത്തെ പരിഹസിച്ച കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ട്വീറ്റിലെ സ്‌പെല്ലിംഗ് മിസ്റ്റേക്ക് ചൂണ്ടിക്കാട്ടി ബി.ജെ.പി മന്ത്രി. കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പദപ്രയോഗങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുള്ള തരൂരിന്റെ ട്വീറ്റിലെ സ്‌പെല്ലിംഗ് മിസ്റ്റേക്ക് കേന്ദ്ര സഹമന്ത്രിയായ രാംദാസ് അത്താവാലെയാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളിയത്. നിര്‍മല സീതാരാമന്റെ ബജറ്റ് പ്രസംഗത്തോട് പ്രതികരിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ ട്വീറ്റില്‍ ബജറ്റ്, റിപ്ലെ എന്നീ വാക്കുകളുടെ സ്‌പെല്ലിംഗ് തെറ്റിപോയിരുന്നു.

‘ബജറ്റ് ചര്‍ച്ചയ്ക്ക് ഏകദേശം രണ്ട് മണിക്കൂര്‍ മറുപടി. മന്ത്രി രാംദാസ് അത്താവാലെയുടെ മുഖത്തെ അമ്പരപ്പും അവിശ്വസനീയമായ ഭാവവും എല്ലാം പറയുന്നു. സമ്പദ്‌വ്യവസ്ഥയെയും ബജറ്റിനെയും കുറിച്ചുള്ള ഫിന്‍മിന്‍ നിര്‍മല സീതാരാമന്റെ അവകാശവാദങ്ങള്‍ ട്രഷറി ബെഞ്ചുകള്‍ക്ക് പോലും വിശ്വസിക്കാന്‍ കഴിയില്ല!’-എന്നതായിരുന്നു തരൂരിന്റെ ട്വീറ്റ്. ട്വീറ്റിലെ തെറ്റ് ചൂണ്ടിക്കാട്ടി അത്താവാലെ കുറിച്ചത് ഇങ്ങനെ, ‘പ്രിയപ്പെട്ട ശശി തരൂര്‍, അനാവശ്യവാദങ്ങള്‍ ഉയര്‍ത്തുമ്പോള്‍ തെറ്റു പറ്റുന്നത് സ്വഭാവികമാണ്. ബൈജെറ്റ് അല്ല ബജറ്റ്. അതുപോലെ റെലി അല്ല റിപ്ലെ. സാരമില്ല, ഞങ്ങള്‍ക്ക് മനസിലാകും,’.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...