കാര്‍ സ്‌കൂട്ടറിലിടിച്ച് നാലു വയസ്സുകാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

താമരശ്ശേരി : വിദേശത്തു നിന്ന് നാട്ടിലെത്തിയ അമ്മയെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടു വരാന്‍ പോയ പിഞ്ചുകുഞ്ഞിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. കോഴിക്കോട് – വയനാട് ദേശീയ പാതയില്‍ താമരശ്ശേരി കാരാടി വട്ടക്കുണ്ട് പാലത്തിനടുത്ത് നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട സ്കൂട്ടറില്‍ ഇടിച്ചാണ് അപകടം. വയനാട് നടവയല്‍ നെയ്കുപ്പ കാഞ്ഞിരത്തിന്‍കുന്നേല്‍ ഷിബു മാത്യുവിന്റെ ഏക മകന്‍ സാവിയോ ഷിബു (4) ആണു മരിച്ചത്. ഷിബു മാത്യു (34), ഭാര്യ റീജ (30), റീജയുടെ മാതാവ് റീന (50) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂട്ടര്‍ ഉടമ താമരശ്ശേരി ചുണ്ടക്കുന്ന് അരുണിന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രഥമചികിത്സ നല്‍കി.

ഗള്‍ഫില്‍ നഴ്സായ റീജ മുറിയില്‍ വീണ് കാലിനു പരുക്കു പറ്റിയതിനെ തുടര്‍ന്ന് ബുധനാഴ്ചയാണു കോഴിക്കോട്ടെത്തിയത്. വീട്ടുകാര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി സ്വീകരിച്ച്‌ ഇന്നലെ രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കിയ ശേഷം വൈകിട്ട് അഞ്ചോടെ കാറില്‍ നാട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം. സംസ്കാരം ഇന്ന് നെയ്ക്കുപ്പ സെന്റ് ജോസഫ്സ് പള്ളിയില്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...