കേരളത്തിനു വേണ്ടി ശബ്‌ദിച്ച ഏക കോൺഗ്രസ്‌ എംപി ടി.എൻ പ്രതാപൻ ; മന്ത്രി മുഹമ്മദ്‌ റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോൺഗ്രസ്‌ സ്ഥാനാർഥി പട്ടികയ്ക്ക് എതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ്‌ റിയാസ്. കേരളത്തിനു വേണ്ടി ശബ്‌ദിച്ച ഏക കോൺഗ്രസ്‌ എംപി ടി.എൻ പ്രതാപനാണെന്നും അദ്ദേഹത്തിന് മാത്രം കോൺഗ്രസ്‌ സീറ്റ് നിഷേധിച്ചുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്‌ വേണ്ടി ശബ്ദച്ചത് കൊണ്ടാണോ കോൺഗ്രസ്‌ സീറ്റ് നിഷേധിച്ചത്?. കോൺഗ്രസ്‌ എംപി മാർ പാർലമെന്റിൽ. കേരളത്തിന്‌ വേണ്ടി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ അപ്രതീക്ഷിത മാറ്റമാണ് കോണ്‍ഗ്രസ് വരുത്തിയത്. തൃശൂരില്‍ ടി എന്‍ പ്രതാപനു പകരം കെ മുരളീധരനെയും വടകരയില്‍ ഷാഫി പറമ്പിലിനെയും ആലപ്പുഴയില്‍ കെ സി വേണുഗോപാലിനെയുമാണ് മത്സരിപ്പിക്കുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരനും വീണ്ടും മത്സരിക്കുകയാണ്.

ബിജെപിക്ക് ഇന്ത്യയില്‍ തന്നെ കൊടുക്കുന്ന മറുപടി തൃശൂരില്‍ നിന്നായിരിക്കുമെന്ന് കെ മുരളീധരൻ പ്രതികരിച്ചു. വർഗീയതയെ മണ്ണിൽ നിന്നും തുടച്ച് നീക്കും. പിതാവ് അന്തിയുറങ്ങുന്ന മണ്ണിൽ നിന്ന് തന്നെ വർഗീയത തുടച്ച് നീക്കുമെന്നും മുരളീധരൻ പറഞ്ഞു. പ്രചാരണത്തോട് അനുബന്ധിച്ച് ഫേസ്ബുക്ക് കുറിപ്പുമായി ടി എൻ പ്രതാപൻ രംഗത്തെത്തി. ‘ഞാൻ പണ്ടേ പറഞ്ഞതാണ് തൃശൂരിന്റെ ഈ മണ്ണ് ഒരു വർഗ്ഗീയവാദിക്കും കൊടുക്കില്ല എന്ന്. എല്ലാ വർഗ്ഗീയവാദികളും ഒറ്റുകാരും ഇവിടെ കടപുഴകും. ചതിക്കും വഞ്ചനക്കും ഈ നാട് തക്കതായ മറുപടി നൽകും. സംഘപരിവാരം കണ്ട സ്വപ്‌നങ്ങൾ മൂന്നാം സ്ഥാനത്ത് മൂക്കുകുത്തി വീഴും.നമ്മുടെ സ്വന്തം മുരളിയേട്ടൻ ഇറങ്ങി. ഇനി പൂരം. മ്മ്‌ടെ പൊടിപൂരം!’ – ടി എൻ പ്രതാപൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....