പടയണിക്കാലത്ത് കമുകിൻ പാളയുടെ ക്ഷാമം പരിഹരിക്കാൻ ഇരവിപേരൂർ പഞ്ചായത്ത് മുൻകൈയെടുത്ത് കമുകിൻ തൈകൾ നട്ടു

For full experience, Download our mobile application:
Get it on Google Play

ഇരവിപേരൂർ : പടയണിക്കാലത്ത് കമുകിൻ പാളയുടെ ക്ഷാമം പരിഹരിക്കാൻ ഇരവിപേരൂർ പഞ്ചായത്ത് മുൻകൈയെടുത്ത് കമുകിൻ തൈകൾ നട്ടു. പഞ്ചായത്തിന്റെ ഒരേക്കർ സ്ഥലത്തും ആദിപമ്പ-വരട്ടാറിന്റെ തീരത്തുമാണ് തൈകൾ നടുക. തൊഴിലുറപ്പ് പദ്ധതിയിൽ 50 തൊഴിലാളികൾക്ക് 500 തൊഴിൽ ദിനങ്ങൾ നൽകി രണ്ടരലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കുന്നത്. ഇരവിപേരൂർ പഞ്ചായത്തിന് ലഭിച്ച ജൈവവൈവിധ്യ പരിപാലന അവാർഡ് തുകയായ അഞ്ചുലക്ഷം രൂപയിൽ നിന്നാണ് ഇതിനുള്ള പണം കണ്ടെത്തുക. മംഗള ഇനത്തിൽ വരുന്ന 2000 കമുകിൻ തൈകൾ നട്ടു തുടങ്ങി.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു തൈകളുടെ നടീൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ സാംസ്‌കാരികപൈതൃകമായ ഓതറ പുതുക്കുളങ്ങര, തിരുനല്ലൂർസ്ഥാനം എന്നീ ക്ഷേത്രങ്ങളിൽ പടയണിക്ക്‌ കോലങ്ങൾ എഴുതാൻ പാളകൾ ആവശ്യമാണ്. മറ്റുള്ള പ്രദേശങ്ങളിൽപോയി പാള ശേഖരിക്കുന്നത് ബുദ്ധിമുട്ടാണ്. ഇതൊഴിവാക്കാനും വിവിധതരം പാള ഉത്പന്നങ്ങൾ നിർമിക്കുവാനും ലക്ഷ്യമിടുന്നതായി പഞ്ചായത്ത് പ്രസിഡന്റ കെ.ബി. ശശിധരൻ പിള്ള പറഞ്ഞു. പഞ്ചായത്ത് മെമ്പർമാരായ എം.എസ്. മോഹനൻ, അമ്മിണി ചാക്കോ, ഓവർസിയർ സുജാത, സുരേഷ് കുമാർ, സുമം എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...