ആലപ്പുഴ: ജില്ലയിൽ മഴ കനക്കുന്ന സാഹചര്യത്തിൽ തോട്ടപ്പള്ളി സ്പിൽവേ മുറിക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഹരിത വി. കുമാർ പൊഴിമുഖം സന്ദർശിച്ചു. പൊഴി മുറിക്കുന്ന പ്രവർത്തികൾ ഇവിടെ വേഗത്തിൽ പുരോഗമിക്കുകയാണ്. സ്പിൽവേ ചാനലിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാൻ ഇവിടെ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കടലിൽ വേലിയിറക്കം ഉണ്ടാവുന്ന സമയം നോക്കി പൊഴി മുറിക്കാനുള്ള നിർദേശവും കളക്ടർ നൽകിയിട്ടുണ്ട്. പൊഴി മുറിക്കുന്നതോടെ മാത്രമേ കിഴക്കൻ മേഖലകളിൽ നിന്നും കുട്ടനാട്ടിൽ എത്തുന്ന വെള്ളം കടലിലേക്ക് ഒഴുക്കി കളയാൻ സാധിക്കൂ. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സുദർശനൻ, ഡെപ്യൂട്ടി കളക്ടർമാരായ ആശ സി. എബ്രഹാം, സി. പ്രേംജി, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ സജീവ് കുമാർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രാജേഷ് കുമാർ, അസിസ്റ്റൻറ് എൻജിനീയർ മുഹമ്മദ് അജ്മൽ തുടങ്ങിയവരും കളക്ടർക്ക് ഒപ്പം ഉണ്ടായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.