മാനസിക ആരോഗ്യം വർദ്ധിപ്പിക്കുവാൻ യുവജനങ്ങൾ ശ്രദ്ധിക്കണം : അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യവും വർദ്ധിപ്പിക്കുവാൻ യുവജനങ്ങൾ ശ്രദ്ധിക്കണമെന്ന് അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ. വൈ.എം.സി.എ സബ് – റീജൺ പുതുശ്ശേരി എം.ജി.ഡി ഹൈസ്കൂളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠനത്തിൽ മികവ് പുലർത്താൻ പരിശ്രമിക്കുന്നതുപോലെ വ്യായാമവും ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും കായിക സംസ്കാരം വളർത്തേണ്ടതും കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും ഇതിനായി സാമൂഹിക സംഘടനകളും അദ്ധ്യാപകരും രക്ഷകർത്താക്കളും ഒന്നിച്ച് അണിചേരണമെന്നും അദ്ദേഹം പറഞ്ഞു. സബ്-റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. എം.ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നിർവഹിച്ചു.

വൈ.എം.സി.എ സംസ്ഥാന സ്പോർട്സ് ആൻഡ് ഗെയിംസ് സമിതി ചെയർമാൻ ഷെന്നി പോൾ, ഓട്ടോ കാസ്റ്റ് ചെയർമാൻ അലക്സ് കണ്ണമല, സ്കൂൾ കോ ഓഡിനേറ്റർ ഫാ. ബിജോഷ് തോമസ്, ഹെഡ്മിസ്ട്രസ് ഷൈനി സാമുവേൽ, വൈ.എം.സി.എ സബ് – റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, മുൻ സബ് – റീജൺ ചെയർമാൻമാരായ ജോ ഇലഞ്ഞിമൂട്ടിൽ, കെ.സി മാത്യു, ലാലു തോമസ്, ലിനോജ് ചാക്കോ, സബ് – റീജൺ സ്പോർട്സ് ആൻഡ് ഗെയിംസ് സമിതി കൺവീനർ കുര്യൻ ചെറിയാൻ, വൈസ് ചെയർമാൻ അഡ്വ. നിതിൻ വർക്കി എബ്രഹാം, ഭാരവാഹികളായ സജി മാമ്പ്രകുഴിയിൽ, റോയി വർഗീസ്, പി.ടി.എ പ്രസിഡന്റ് സനോ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. സബ് – റീജണിൻ്റെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...