Friday, July 4, 2025 10:08 am

ഗുരുവിനെ അറിയാൻ ഗുരുദേവ കൃതികളുടെ പഠനമാണ് വേണ്ടത് ; ആശാ പ്രദീപ്

For full experience, Download our mobile application:
Get it on Google Play

റാന്നി: ഗുരുവിനെ അറിയാൻ ഗുരുദേവ കൃതികളുടെ പഠനമാണ് വേണ്ടതെന്നും ഗുരുദേവൻ മനുഷ്യനോ, പരിഷ്കർത്താവോ അല്ല മറിച്ച് പരമമായ ബ്രഹ്മം തന്നെയാണെന്നും ആശാ പ്രദീപ് (കോട്ടയം സേവാനികേതൻ) പറഞ്ഞു. മാടമൺ ശ്രീനാരായണ കൺവെൻഷന്റെ മൂന്നാം ദിവസമായ ഇന്നലെ ഗുരുവിന്റെ ഈശ്വരീയത എന്ന വിഷയത്തിൽ പഠനക്ലാസ് നയിക്കുകയായിരുന്നു അവർ. മനുഷ്യ ജീവിതം സുഖ ദുഃഖ സമ്മിശ്രമാണ്‌. എല്ലാ പ്രശ്നങ്ങൾക്കും കാരണം മനുഷ്യനിലെ അന്ധതയാണെന്നും ഗുരുദേവ കൃതികളുടെ ഉപാസനയിലൂടെ മനുഷ്യ മനസ്സുകളിൽ പ്രകാശം പരത്തി സംസ്കാരമുള്ളവനാകാൻ കഴിയുമെന്നും ആശാ പ്രദീപ് പറഞ്ഞു. രാവിലെ നടന്ന യോഗത്തിൽ കക്കാട് ശാഖാ സെക്രട്ടറി എ.വി സോമരാജൻ അധ്യക്ഷത വഹിച്ചു. ആങ്ങമൂഴി ശാഖാ പ്രസിഡൻറ് ടി എൻ രാജു സ്വാഗതം പറഞ്ഞു. എ. ഡി ശ്രീകുമാർ കൃതജ്ഞത രേഖപ്പെടുത്തി. ഉച്ചക്ക് ശേഷം വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, ബാലജനയോഗം എന്നിവയിൽ പ്രവർത്തിക്കുന്ന പ്രതിഭകൾ കലാകേളി കലാ പരിപാടികൾ അവതരിപ്പിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം സീരിയൽ ആർട്ടിസ്റ്റ് അഖിൽ ആനന്ദ് നിർവഹിച്ചു. കോട്ടമൺപാറ ശാഖാ സെക്രട്ടറി രാജേഷ് അധ്യക്ഷത വഹിച്ചു. പൊന്നംപാറ ശാഖാ പ്രസിഡണ്ട് ഇ കെ രാജൻ, നാറാണംമൂഴി ശാഖ സെക്രട്ടറി ബിജു എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കിഴക്കുപുറം ഗവൺമെന്റ് എച്ച്.എസ്.എസിൽ പഠനോപകരണ വിതരണം നടന്നു

0
കിഴക്കുപുറം : കിഴക്കുപുറം ഗവൺമെന്റ് എച്ച്.എസ്.എസിൽ കെ.ഇ.ഐ.ഇ.സിയുടെ നേതൃത്വത്തിൽ നടന്ന...

ആദ്യശമ്പളം അമ്മയ്ക്കു നല്‍കാന്‍ ആശുപത്രിയിലേക്ക് എത്തിയ നവനീതിനെ കാത്തിരുന്നത് അമ്മയുടെ ചലനമറ്റ ശരീരം

0
കോട്ടയം: ആദ്യശമ്പളം അമ്മയ്ക്കു നല്‍കാന്‍ ആശുപത്രിയിലേക്ക് എത്തിയ മകനെ കാത്തിരുന്നത് അമ്മയുടെ...

ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ചുകൊണ്ടുള്ള സിപിഎം പ്രവർത്തകരുടെ എഫ്ബി പോസ്റ്റുകൾ പാർട്ടി പരിശോധിക്കും ;...

0
പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ചുകൊണ്ടുള്ള പ്രവർത്തകരുടെ എഫ്ബി...

കോഴിക്കോട് വടകരയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

0
കോഴിക്കോട് : കോഴിക്കോട്ടെ വടകരയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. കുഴികൾ...