സംസ്ഥാന ബജറ്റ് ; റാന്നി നിയോജകമണ്ഡലത്തിന് 19.5 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി

For full experience, Download our mobile application:
Get it on Google Play

റാന്നി: സംസ്ഥാന ബജറ്റ് റാന്നി നിയോജകമണ്ഡലത്തിന് 19.5 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി. റാന്നി നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 4 കോടി രൂപയാണ് അനുവദിച്ചത്. കൂടാതെ പൊതുമരാമത്ത് വകുപ്പിന്റെ ഡിപ്പോപ്പടി – ചെങ്ങറ മുക്ക് റോഡ് പുനരുദ്ധരിക്കുന്നതിന് 2.5 കോടി രൂപയും അനുവദിച്ചു. നിയോജക മണ്ഡലത്തിലെ 6 അംഗൻവാടികൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഒരു കോടി രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചത്. കടുമീൻചിറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം 1 കോടി ബംഗ്ലാം കടവ് ഗവ. യുപി സ്കൂൾ കെട്ടിടം 1 കോടി, പള്ളിയോടങ്ങളുടെ സംരക്ഷണത്തിനായി പള്ളിയോട പുരകൾ നിർമ്മിക്കുന്നതിന് 1 കോടി രൂപ എന്നിവയും അനുവദിച്ചിട്ടുണ്ട്. പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ വികസനത്തിനായി 7 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. റാന്നി സ്കിൽ പാർക്ക് രണ്ടാംഘട്ടത്തിന് 2 കോടി രൂപ അനുവദിച്ചു. കൂടാതെ റാന്നി ഇട്ടിയപ്പാറയിലെ പുതിയ ബൈപ്പാസിനെ പഴയ ബൈപ്പാസുമായി ബന്ധിപ്പിച്ച് വലിയ തോടിന് സമാന്തരമായി നിർമ്മിക്കുന്ന പുതിയ ഇന്നർ ബൈപ്പാസ് റോഡിനും പെരുനാട് മടത്തുംമൂഴി – മഠത്തിൽ കടവ് തോട് റിംഗ് റോഡിനും 100 രൂപ വീതം ടോക്കൺ പ്രൊവിഷൻ അനുവദിച്ച് ബജറ്റിൽ ഇടം പിടിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...