യുവതലമുറ ക്രിസ്തുവിൽ വേരൂന്നി വളരണം : സിറിൽ മാർ ബസേലിയോസ് മെത്രപോലീത്ത

For full experience, Download our mobile application:
Get it on Google Play

കോട്ടയം: യുവതലമുറ ക്രിസ്തുവിൽ വേരൂന്നി വളരണമെന്നും സമകാലിക സമൂഹത്തിൻ്റെ സമ്മർദ്ദങ്ങളെ അതിജീവിക്കുവാൻ ദൈവത്തോടൊപ്പുള്ള യാത്ര സഹായിക്കുമെന്നും ലഭ്യമായ ശാസ്ത്ര സാങ്കേതിക സാധ്യതകൾ ഇതിനു ഉപയുക്തമായ തരത്തിൽ ക്രമപ്പെടുത്തണമെന്നും മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രപോലീത്ത പ്രസ്താവിച്ചു. കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ സിസി) യൂത്ത് കമ്മീഷൻ നടത്തിയ യൂത്ത് അസംബ്ലി യുഡായ്മോനിയ കോട്ടയം ഞാലിയാകുഴി മാർ ബസേലിയോസ് ദയറായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത. കെ സി സി പ്രസിഡൻ്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മോറോൻ മോർ ഡോ. സാമുവേൽ തെയോഫിലസ് മെത്രാപോലീത്ത മുഖ സന്ദേശം നൽകി. ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, തോമസ് മാർ തിമോത്തിയോസ് എപ്പിസ്ക്കോപ്പ, ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ, കെ സി സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, യൂത്ത് കമ്മീഷൻ ചെയർമാൻ അഡ്വ. പ്രസിൻ ജോർജ് കുര്യക്കോസ്, മറിയ ഉമ്മൻ, ദിവ്യ ജോസ് എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി ഇടമുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റാന്നി: റാന്നി ഇടമുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടമുറി തോമ്പിക്കണ്ടം...

സിവിൽ സർവീസ് പരിശീലനത്തിന് തുടക്കമായി

0
കോന്നി: കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള...

സംസ്ഥാനത്തെ പോലീസ് സംഘടനകളിൽ വൻ അഴിച്ചുപണി ; മൂന്ന് പോലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ച് രണ്ട്...

0
തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസ് സംഘടനകളിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്...

ആലപ്പുഴയിൽ അഗതിമന്ദിരത്തിൽ ജീവനക്കാരിക്കു നേരെ സ്ഥാപന ഉടമയുടെ ലൈംഗിക അതിക്രമ ശ്രമം

0
ആലപ്പുഴ: പുന്നപ്രയിൽ അഗതിമന്ദിരത്തിൽ ജീവനക്കാരിക്കു നേരെ സ്ഥാപന ഉടമയുടെ ലൈംഗിക അതിക്രമ...