നേഹ എസ്. കൃഷ്ണന് ഗിന്നസ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞ് ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ച നേഹ എസ്. കൃഷ്ണന് ഗിന്നസ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു. പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ഓഫ് ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് (ആഗ്രഹ്) സംസ്ഥാന സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫ് സർട്ടിഫിക്കറ്റും ഇൻഫൻറ് ജിസസ് സെൻട്രൽ സ്കൂൾ ഡയറക്ടർ ഫാ. ജോബിൻ ജോസ് പുളിവിളയിൽ മെഡലും സമാനിച്ചു. അമേയ പ്രതീഷ് ഷാർജയിൽ 13 മെയ് 2024-ൽ ഒരു മിനിറ്റിൽ 61 രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞ് സ്ഥാപിച്ച റെക്കോർഡാണ് 57സെക്കൻഡിൽ 65 രാജ്യങ്ങളുടെ കോഡുകൾ ആയി അടൂർ സ്വദേശി നേഹ എസ്.കൃഷ്ണൻ തിരുത്തിയത്. പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നടന്ന പ്രകടനത്തിന് ഗിന്നസ് സുനിൽ ജോസഫ് മുഖ്യനിരീക്ഷകനായിരുന്നു.

ക്രിസ്ബി ജോസഫ്, ഗംഗ മോഹൻ എന്നിവർ നിരീക്ഷകരായും വിനിഷ കൃഷ്ണൻ, വിഷ്ണു എൻ. കുമാർ എന്നിവർ ടൈം കീപ്പർമാരായും പ്രവർത്തിച്ചു. അനിഷ് സെബാസ്റ്റ്യൻ പ്രകടനം ക്യാമറയിൽ പകർത്തി. നേഹ തുവയൂർ ഇൻഫൻ്റ് ജിസസ് സെൻട്രൽ സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പ്രിൻസിപ്പൽ റവ. സിസ്റ്റർ ജെസി എസ്.സി. വി, ശ്രീജ ബി.എസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തുവയൂർ ശ്രീഹരിയിൽ സനേഷ്, പാർവതി ദമ്പതികളുടെ മൂത്തമകളാണ് നേഹ.
എൽ. കെ.ജി വിദ്യാർത്ഥിനി വേദ സഹോദരിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...