തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പത്തുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 7, കാസര്‍കോട് 2, കോഴിക്കോട് 1. ഏഴു പേര്‍ക്ക് രോഗബാധ സമ്പര്‍ക്കം വഴിയാണ്. 228 പേര്‍ ചികിസയില്‍. ഇന്ന് 19 പേര്‍ രോഗമുക്തരായി. 1.23 ലക്ഷം പേര്‍ നിരീക്ഷണത്തില്‍. ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ സമയമായില്ലെന്ന് മുഖ്യമന്ത്രി. ഏപ്രില്‍ 30 വരെ ലോക്ഡൗണ്‍ തുടരണം. പടിപടിയായി പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഹോട്ട് സ്പോട്ടുകളില്‍ നിയന്ത്രണം തുടരണമെന്നും അതിഥി തൊഴിലാളികളെ മടക്കി അയക്കണം, ഇഎസ്ഐ പരിധി 20,000 രൂപയാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു
സംസ്ഥാനത്ത് ഇന്ന് പത്തുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment