തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വയനാട്ടില്‍ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ പോയി വന്ന ശേഷം കോവിഡ് സ്ഥിരീകരിച്ച ഡ്രൈവറുടെ അമ്മ, ഭാര്യ, അയാള്‍ ഓടിച്ചിരുന്ന ലോറിയുടെ ക്ലീനറുടെ മകന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റിടങ്ങളില്‍ പോയി വന്നശേഷം ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതിരിക്കുന്നത്തിലെ അപകടമാണ് ഇന്നത്തെ കോവിഡ് കേസുകളിലൂടെ കാണാനാകുന്നത്.
സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
RECENT NEWS
Advertisment