കേരളത്തില്‍ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ന് പിടിച്ചത് കോടികളുടെ സ്വര്‍ണ്ണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വര്‍ണ്ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് പോകുന്നതിനിടെ ഇന്ന് മാത്രം സംസ്ഥാനത്ത് മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് പിടിച്ചത് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം. രാവിലെ തന്നെ കണ്ണൂർ വിമാനത്താവളത്തിൽ തലയിണ കവറിലും ചോക്ലേറ്റ് കവറിലും ഒളിപ്പിച്ച് കടത്തിയ 576 ഗ്രാം സ്വര്‍ണ്ണം പിടികൂടിയെന്ന വാര്‍ത്ത വരുന്നു. സ്വര്‍ണ്ണം കടത്തിയ കാസർകോട് സ്വദേശികളായ റിയാസ്, നിസാർ എന്നിവരും പിടിയിലായി. ഇതിന് പിന്നാലെ കൊച്ചി – നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് സമാനമായ വാര്‍ത്ത. ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയുടെ പക്കല്‍ നിന്നാണ് ഇവിടെ സ്വര്‍ണ്ണം പിടിച്ചത്. ഗുളിക രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 430 ഗ്രാം. സിറാജുദ്ദീൻ എന്നയാളാണ് പിടിയിലായത്. ലഗേജുകളൊന്നുമില്ലാതെ ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടയിൽ സംശയം തോന്നി ഇയാളുടെ ദേഹപരിശോധന നടത്തിയതോടെയാണ് സ്വര്‍ണ്ണം പിടികൂടാനായത്.

ഇവിടെയും തീര്‍ന്നില്ല. തൊട്ടുപിന്നാലെ കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും അടുത്ത സ്വര്‍ണ്ണവേട്ടയുടെ വാര്‍ത്ത. എട്ട് യാത്രക്കാരില്‍ നിന്നായി 6.31 കോടി രൂപയുടെ സ്വര്‍ണ്ണം- അഥവാ 8.8 കിലോയോളം സ്വര്‍ണ്ണം പിടിച്ചിരിക്കുന്നു. സംഭവത്തില്‍ മലപ്പുറം, വയനാട്, കോഴിക്കോട് സ്വദേശികള്‍ പിടിയിലായി. ചെരിപ്പിന്‍റെ സോളിലും ശരീരത്തിലുമായി ഇവര്‍ ഒളിപ്പിച്ചു കടത്തിയ സ്വർണ്ണമാണ് പിടികൂടിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...