ബീമാപള്ളി പോലീസ് വെടിവെപ്പിന്‍റെ ദുരന്ത സ്മരണകൾക്ക് ഇന്ന് 15 വയസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബീമാപള്ളി പോലീസ് വെടിവെപ്പിന്‍റെ ദുരന്ത സ്മരണകൾക്ക് ഇന്ന് 15 വയസ്. കേരളം കണ്ട ഏറ്റവും വലിയ പൊലീസ് വെടിവെപ്പുകളിൽ ഒന്നാണ് ബീമാപള്ളിയിലേത്. ആറു പേർ കൊല്ലപ്പെട്ടു. ഒന്നരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും വെടിവെപ്പിന്‍റെ ദുരിതം പേറുന്ന ജീവിതങ്ങൾ ഇന്നും ബീമാപള്ളിയിൽ അവശേഷിക്കുകയാണ്. 15 ദീർഘ വർഷങ്ങൾ. ബീമാപള്ളി എന്ന കടലോര ഗ്രാമം എല്ലാം മറന്നു തുടങ്ങിയിരിക്കുന്നു. കടലിരമ്പത്തെ മുറിച്ചുയർന്ന വെടിയൊച്ച… മണൽ തിട്ടയിൽ വീണ രക്തക്കറ. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളിൽ മാത്രം വെടിവെപ്പിന്‍റെ ദുരന്തം ആവർത്തിച്ചു കൊണ്ടേയിരുന്നു. ബീമാപള്ളി പ്രദേശത്ത് അക്രമം അഴിച്ചുവിട്ട ഗുണ്ടയെ പിടികൂടാമെന്ന വാഗ്ദാനം ലംഘിച്ച പോലീസിനെതിരായ പ്രതിഷേധമാണ് വെടിവപ്പിൽ കലാശിച്ചത്. ആൾക്കൂട്ടത്തിന് നേരെ പോലീസ് മുന്നറിയിപ്പില്ലാതെ വെടിവെച്ചു.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന്‍റെ പിറ്റേന്നായിരുന്നു വെടിവപ്പ്. അന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ. ആറുപേർ തത്ക്ഷണം മരിച്ചു. 58 പേർക്ക് പരിക്കേറ്റു. 10 ഓളം പേർ ശരീരം തകർന്ന് കിടപ്പിലായി. വെടിവെപ്പിനെ കുറിച്ച് അന്വേഷണം നടത്തിയത് ജസ്റ്റിസ് രാമകൃഷ്ണൻ കമ്മീഷൻ ആയിരുന്നു. വിഷയം പഠിച്ച കമ്മീഷൻ, സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പുറംലോകം കണ്ടില്ല. എന്തിനായിരുന്നു വെടിവെച്ചത്, പോലീസ് നടപടിക്ക് ഉത്തരവിട്ടതാര്, ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ആവർത്തിക്കുമ്പോൾ ഈ മനുഷ്യർക്കുള്ളിൽ ഒരു നീറ്റലുണ്ട്. ബീമാപള്ളി ഇന്ന് അതിജീവിക്കുകയാണ്, ഭരണകൂടം പുറമ്പോക്കിൽ തള്ളിയ മനുഷ്യരുടെ ഭാഷയിൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രിക്കെതിരെ വിമർശനം...

കാവേരി ബന്ദ് തള്ളി കർണാടക

0
ബെംഗളൂരു: തമിഴ്നാടിനു കാവേരി വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി വാട്ടർ റഗുലേഷൻ...

പ്രിയദർശിനി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണു ; പത്തൊൻപതുകാരന് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ ജംഗ്ഷനില്‍ വെച്ച് കെഎസ്ആര്‍ടിസി ബസില്‍ നിന്നും...

ഇൻസ്റ്റഗ്രാമിൽ ലൈവ് പങ്കുവെച്ച ശേഷം പുഴയിൽ ചാടി ; യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടി യുവാവ് മരിച്ചു. കളമശ്ശേരി...