പകരം വയ്ക്കാനാകാത്ത ശബ്ദമാധുര്യം. മലയാളിയുടെ മനസ്സിൽ പാട്ടിന്റെ പാലാഴി തീർത്ത എസ് ജാനകിഅമ്മയ്ക്ക് ഇന്ന് എണ്‍പത്തിയൊന്നാം പിറന്നാൾ.തെന്നിന്ത്യൻ വാനമ്പാടി മൈസൂരിൽ വിശ്രമത്തിലാണിപ്പോള്‍. നാലുതവണ ഏറ്റവും നല്ല പിന്നണിഗായികക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1976-ല്‍ പതിനാറു വയതിനിലേ എന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ… എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ചത്. 1980-ല്‍ ഓപ്പോള്‍ എന്ന മലയാളചിത്രത്തിലെ ഏറ്റുമാനൂര്‍ അമ്പലത്തില്‍… എന്ന ഗാനത്തിനും 1984-ല്‍ തെലുഗു ചിത്രമായ സിതാരയില്‍ വെന്നല്ലോ ഗോദാരി ആനന്ദം… എന്നു തുടങ്ങുന്ന ഗാനത്തിനും 1992-ല്‍ തമിഴ് ചിത്രമായ ഭതേവര്‍മകനില്‍ ഇഞ്ചി ഇടിപ്പഴകാ… എന്നു തുടങ്ങുന്ന ഗാനത്തിനുമാണ് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചത്.
മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സസ്ഥാന അവാര്‍ഡ് 14 തവണയും തമിഴ്നാട് സര്‍ക്കാരിന്റെ അവാര്‍ഡ് ഏഴു തവണയും ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് പത്തു തവണയും ഈ ഗായിക സ്വന്തമാക്കി. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌ക്കാരം 1986-ലും സുര്‍ സിംഗര്‍ അവാര്‍ഡ് 1987-ലും കേരളത്തില്‍നിന്നും സിനിമാ ആര്‍ക്കൈവര്‍ അവാര്‍ഡ് 2002-ലും സ്പെഷല്‍ ജൂറി സ്വരലയ യേശുദാസ് അവാര്‍ഡ് 2005-ലും ലഭിച്ചു. 2013 ല്‍ പത്മഭൂഷന്‍ ലഭിച്ചു എന്നാല്‍ ജാനകി ഇത് നിരസിക്കുകയുണ്ടായി.