കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്നുമായി ഏഷ്യൻ പ്രവാസിയെ അറസ്റ്റ് ചെയ്തു. അഹമദി ഗവർണറേറ്റിലെ മംഗഫ് ഏരിയയിൽ നിന്നുമാണ് നിരോധിത മയക്കുമരുന്നായ ക്രിസ്റ്റൽ മെത്തും ഹെറോയിനുമായി ഇയാളെ പിടികൂടിയത്. തുടർന്ന് പ്രതിയെ എമർജൻസി പട്രോളിംഗ് വിഭാഗത്തിന് സുരക്ഷാ അധികൃതർ കൈമാറി. മയക്കുമരുന്ന് കണ്ടുകെട്ടുകയും ഔദ്യോഗിക റിപ്പോർട്ട് ഫയൽ ചെയ്യുകയും ചെയ്തു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പട്രോളിംഗ് യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ടെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു. അഹ്‌മദിയിൽ പതിവ് പട്രോളിംഗിനിടെയാണ് ഒരാൾ സംശയാസ്പദമായി പെരുമാറുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.
തിരിച്ചറിയൽ രേഖ കാണിക്കുന്നതിനിടെ അയാളുടെ കൈയ്യിൽ നിന്ന് ഒരു ചെറിയ പൊതി താഴെ വീണു. അതിൽ ഹെറോയിൻ ആണെന്ന് പിന്നീട് കണ്ടെത്തി. കൂടുതൽ പരിശോധനയിൽ ക്രിസ്റ്റൽ മെത്തും മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും അടങ്ങിയ മറ്റൊരു പൊതിയും ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രതിയെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി. നാടുകടത്താനുള്ള നടപടികൾ ഇപ്പോൾ നടന്നുവരികയാണ്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.