കക്കൂസ്‌ മാലിന്യം കനാലില്‍ ; കുടിവെള്ളം മുട്ടി ദേശവാസികള്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ശുചിമുറി മാലിന്യം കനാലില്‍ തള്ളുന്നതുമൂലം സമീപത്തെ കിണറുകളിലെ വെള്ളം ഉപയോഗിക്കാനാകാതെ നിരവധി കുടുംബങ്ങള്‍. നെല്ലിമൂട്ടിപ്പടി മുതല്‍ വെള്ളക്കുളങ്ങര പ്ലാത്തറപ്പടി വരെ കെ.ഐ.പി. കനാലിന്‌ സമീപത്ത്‌ താമസിക്കു ന്നവരാണ്‌ ബുദ്ധിമുട്ടുന്നത്‌. ദേശവാസികള്‍ക്ക്‌ വയറിന്‌ അസുഖം വ്യാപകമായതോടെയാണ്‌ തെരഞ്ഞെടുത്ത കിണറുകളിലെ വെള്ളം പരിശോധിച്ചത്‌. പരിശോധനയില്‍ കോളിഫോം, ഇകോളി ബാക്‌ടീരിയയുടെ അസാധാരണമായ സാന്നിധ്യം കണ്ടെത്തി. ഒന്നരവര്‍ഷമായി കക്കൂസ്‌ മാലിന്യം കെ.ഐ.പി. കനാലില്‍ തള്ളുന്നുണ്ട്‌. രാത്രിയില്‍ ടാങ്കര്‍ ലോറികളിലാണ്‌ മാലിന്യം കൊണ്ടുവരുന്നത്‌. ആളാഴിഞ്ഞ ഭാഗത്തുവെച്ച്‌ ദ്രവമാലിന്യം കനാലിലേക്ക്‌ ഒഴുക്കി വിടും. ഇതോടെ കനാല്‍ മലിനമാകും.  ഇത്‌ മലിനമാക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പോലീസ്‌, പഞ്ചായത്ത്‌, റവന്യൂ, ഹെല്‍ത്ത്‌ വിഭാഗം എന്നിവര്‍ തയാറാകുന്നില്ലെന്ന്‌ പരാതിയുണ്ട്‌. മാലിന്യം തള്ളുന്നവരെ നാട്ടുകാര്‍ കണ്ടെത്തി കൊടുക്കാനാണ്‌ പോലീസ്‌ ഉള്‍പ്പടെയുള്ളവര്‍ പറയുന്നത്‌.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...

മഴക്കെടുതി : 26 മരണം, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത...

പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ

0
ന്യൂഡൽഹി: പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീർ കനത്ത...