ഡല്‍ഹി : ഏപ്രില്‍ 20 മുതല്‍ ദേശിയ പാതകളില്‍ ടോള്‍ പിരിവ് ആരംഭിക്കാന്‍ എന്‍എച്ച്‌എഐ നടപടികള്‍ ആരംഭിച്ചു. ലോക്ക്‌ഡൗണ്‍ മെയ് മൂന്ന് വരെയാണെങ്കിലും ഏപ്രില്‍ 20 മുതല്‍ തന്നെ ടോള്‍ പിരിക്കാനാണ് തീരുമാനം.
ദേശിയപാത അതോറിറ്റി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ലോക്ക്‌ഡൗണ്‍ തീരുന്നതിന് മുന്‍പേ ഈ നീക്കമെന്നാണ് സൂചന. രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതിനായി ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴായിരുന്നു ദേശീയ പാതകളിലെ ടോള്‍ പിരിവും നിര്‍ത്തിയത്.