Friday, January 3, 2025 10:50 pm

സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ല ; കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പോലീസ് തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പോലീസ് തടഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിക്കാതെ ടോള്‍ പിരിവ് നടത്താനാവില്ലെന്ന് വ്യക്തമാക്കിയാണ് പോലീസ് ടോള്‍ പിരിവ് തടഞ്ഞത്. കുരീപ്പുഴയിലെ ടോള്‍ പ്ലാസ രാവിലെ എട്ടുമണിമുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്നാണ് കരാര്‍ കമ്പനി അധികൃതര്‍ വാട്‌സാപ്പ് സന്ദേശത്തിലൂടെ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നത്. ടോള്‍പിരിവിന് അനുമതിനല്‍കിക്കൊണ്ട് കേന്ദ്ര ഉത്തരവ് ജനുവരി ആദ്യം ഇറങ്ങിയിരുന്നു. ജനുവരി 16-ന് ടോള്‍ പിരിവ് തുടങ്ങുമെന്ന അറിയിപ്പും വന്നു. പ്രാദേശിക എതിര്‍പ്പും ക്രമസമാധാനപ്രശ്‌നം ഉന്നയിച്ച് ജില്ലാ ഭരണകൂടമുയര്‍ത്തിയ വിയോജിപ്പും മൂലം ഇത് മാറ്റുകയായിരുന്നു.

എന്നാല്‍ ദേശീയപാതാവിഭാഗം പ്രോജക്ട് ഡയറക്ടര്‍ വാട്‌സാപ്പിലൂടെ കളക്ടര്‍ക്ക് സന്ദേശം അയച്ചുകൊണ്ട് ഏകപക്ഷീയമായി ടോള്‍ പിരിവ് തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. കുരീപ്പുഴയിലെ ടോള്‍പ്ലാസയില്‍ പിരിവിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടോള്‍ പിരിവ് തുടങ്ങുന്ന പശ്ചാത്തലത്തില്‍ രാവിലെ എട്ടുമുതല്‍ യുവജന സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അതിനുമുമ്പ് തന്നെ സംഘര്‍ഷമൊഴിവാക്കാന്‍ സംഭവസ്ഥലത്തെത്തിയ പോലീസ് ടോള്‍ പിരിവ് നടത്താനാവില്ലെന്ന് കമ്പനിയെ അറിയിച്ചു.

എന്നാല്‍ അധികൃതര്‍ നിലപാടിലുറച്ച് നിന്നതോടെ പോലീസ് ബലം പ്രയോഗിച്ച് ടോള്‍ ബൂത്തുകള്‍ പൂട്ടുകയും കമ്പനി അധികതൃതരെ മടക്കി അയയ്ക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിലഭിച്ചാലേ ടോള്‍ പ്ലാസ തുറക്കാനാകൂവെന്ന് ജില്ലാ ഭരണകൂടം മറുപടി നല്‍കിയതായാണ് വിവരം. എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ആവശ്യമില്ലെന്ന നിലപാടിലാണ് ദേശീയപാത അതോറിറ്റി. പോലീസിനും ഇതുസംബന്ധിച്ച അറിയിപ്പു ലഭിച്ചിരുന്നില്ല.
ആറുവരിപ്പാത പൂര്‍ത്തിയായാലേ ബൈപ്പാസ് നിര്‍മാണം മുഴുവനാകൂ. അതിനാല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതിനുമുന്‍പ് ടോള്‍ പിരിക്കുന്നതിന് നീതീകരണമില്ലെന്ന് അഭിപ്രായമുയര്‍ന്നിരുന്നു.

നൂറുകോടിക്കുമുകളില്‍ നിര്‍മാണച്ചെലവു വരുന്നയിടങ്ങളില്‍ ടോള്‍ ഏര്‍പ്പെടുത്തുക എന്നതാണ് കേന്ദ്രനയം. 352 കോടിയാണ് കൊല്ലം ബൈപ്പാസിന്റെ നിര്‍മാണച്ചെലവ്. ഈ തുക ടോള്‍ പിരിച്ചുനല്‍കണമെന്ന് കേന്ദ്രം, സംസ്ഥാന സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ബൈപ്പാസിലെ ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പലതവണ അദ്ദേഹം കേന്ദ്രത്തിന് കത്ത് അയച്ചിട്ടുളളതുമാണ്. ആറുവരിപ്പാത പൂര്‍ത്തിയാകുംവരെ ടോള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി ചെയര്‍മാന് മന്ത്രി കത്തുനല്‍കിയിരുന്നു. ടോള്‍ പിരിക്കാനുള്ള തീരുമാനം നീട്ടിവെയ്ക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാന കലോത്സവ അപ്പീലുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: സംസ്ഥാന കലോത്സവ അപ്പീലുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കലോത്സവ പരാതികൾ...

തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു

0
ചേര്‍ത്തല: തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു. ചേർത്തല കടക്കരപ്പള്ളി പഞ്ചായത്ത്...

കോട്ടാങ്ങൽ കുടുബാരോഗ്യ കേന്ദ്രത്തിൻ്റെയും ഗ്രാമപഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി

0
കോട്ടാങ്ങൽ : കോട്ടാങ്ങൽ കുടുബാരോഗ്യ കേന്ദ്രത്തിൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ വ്യാപാര...

ഡോ. ബി. ആർ. അംബേദ്‌കറെ അവഹേളിക്കുന്ന രാഷ്ട്രീയനിലപാടുകളിൽ പ്രതിഷേധിച്ച് കേരള സാംബവർ സൊസൈറ്റി പത്തനംതിട്ട...

0
പത്തനംതിട്ട : ഡോ. ബി. ആർ. അംബേദ്‌കറെ അവഹേളിക്കുന്ന രാഷ്ട്രീയനിലപാടുകളിൽ പ്രതിഷേധിച്ച്...