ഇഎംസിസിക്ക് ചേർത്തലയിൽ ഭൂമി അനുവദിക്കാനുള്ള ഉത്തരവ് റദ്ദാക്കിയെന്ന് മന്ത്രി ഇ.പി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇഎംസിസിക്ക് ചേർത്തലയിൽ ഭൂമി അനുവദിക്കാനുള്ള വിവാദ ഉത്തരവ് റദ്ദാക്കിയെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. ചേർത്തലയിൽ ഭക്ഷ്യ സംസ്‌കരണ പാർക്കിലെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട ഉത്തരവാണ് റദ്ദാക്കിയത്. താൻ തന്നെയാണ് ഉത്തരവിൽ ഒപ്പിട്ടത്. കമ്പനിയുമായി ബന്ധപ്പെട്ട് ഒരുപാട് ആരോപണങ്ങൾ ഉയർന്നതിനാൽ വിവാദത്തിനില്ലെന്നും മന്ത്രി വ്യക്തമാക്കി. ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പറഞ്ഞു.

എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. ഒരു കരാറും ആരുമായിട്ടും ഉണ്ടാക്കിയിട്ടില്ല. ചേർത്തലയിൽ ഭൂമി ആവശ്യപ്പെട്ട് കെഎസ്‌ഐഡിസിയുടെ മുൻപിൽ ഒരു അപേക്ഷവരികയാണുണ്ടായത്. ഭക്ഷ്യ സംസ്‌കരണം മാത്രമാണ് അവിടെ നടക്കുന്നത്. സ്ഥലം അനുവദിക്കേണ്ടത് വ്യവസായ വകുപ്പും കളക്ടറും ഉൾപ്പെടയുള്ള വിഭാഗമാണ്. അപേക്ഷ പരിഗണിച്ച് ഭൂമി നൽകാമെന്ന ധാരണയിലെത്തി. ഇഎംസിസിയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നതോടെ ഉത്തരവ് റദ്ദാക്കുകയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...