സംസ്ഥാനത്ത് കൂടുതൽ ആർ.ടി.പി.സി.ആർ ലാബ് സൗകര്യം ഒരുക്കുന്നു ; പരിശോധന നിരക്ക് കുറയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. 24 മണിക്കൂറിനുള്ള ഫലം ലഭ്യമാക്കുന്ന മൊബൈല്‍ ലാബുകള്‍ സജ്ജമാക്കാന്‍ സ്വകാര്യ കമ്പനിക്ക് ടെണ്ടര്‍ നല്‍കി. 448 രൂപ നല്‍കിയാല്‍ മൊബൈല്‍ ലാബുകളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താം.

കോവിഡ് കൂടുതൽ പിടിമുറുക്കുകയും മറ്റ് സംസ്ഥാനങ്ങൾ കേരളത്തിൽ നിന്നെത്തുന്നവർക്ക് പരിശോധന കർശനമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആര്‍ടിപിസിആര്‍ പരിശോധന വ്യാപിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ 1700 രൂപയ്ക്കാണ് ആര്‍ടിപിസിആര്‍ ടെസറ്റ് നടത്തുന്നത് മൊബൈല്‍ ലാബുകളില്‍ 448 രൂപയ്ക്ക് പരിശോധന ഫലം കിട്ടും.

കോവിഡ് പരിശോധന ഫലത്തിൽ വീഴ്ച്ച ഉണ്ടായാൽ ലാബിന്‍റെ ലൈസൻസ് റദ്ദാക്കും. 24 മണിക്കൂറിനുള്ളില്‍ പരിശോധന ഫലം നല്‍കിയില്ലെങ്കിലും ലാബിന്‍റെ ലൈസന്‍സ് റദ്ദാക്കാനാണ് നിര്‍ദ്ദേശം. മൊബൈല്‍ ലാബ് വിവിധ പ്രദേശങ്ങളിലെത്തിയാണ് പരിശോധന നടത്തുന്നത്. രോഗലക്ഷണം കാണിക്കുന്നവര്‍ പലരും പരിശോധന നടത്താന്‍ തയ്യാറാകുന്നില്ലെന്ന വിലയിരുത്തലും ആരോഗ്യ വകുപ്പിനുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ഒരോരുത്തരുടെയും അടുത്തേയ്ക്ക് ലാബ് എത്തുന്ന തരത്തില്‍ ക്രമീകരണം ഉണ്ടാക്കിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....