കുതിച്ചുകയറി പച്ചക്കറി വില ; തക്കാളി 130 – പയറിന് 120

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തക്കാളിക്ക് പൊതുവിപണിയി‍ൽ കിലോഗ്രാമിന് 130 രൂപ. മുരിങ്ങയ്ക്ക‍യ്ക്ക് 180 രൂപയും പയറിന് 120 രൂപയുമായി. ബീൻസ്, വെള്ളരി, കത്തിരി എന്നിവയുടെ വില 100 കടന്നു. സർക്കാർ ഇടപെട്ടിട്ടും പൊതുവിപണിയിലെ പച്ചക്കറി വില കുതിക്കുകയാണ്. ഹോർട്ടികോർപ് വഴി തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നു പച്ചക്കറികൾ കേരളത്തി‍ൽ എത്തിച്ച് വിതരണം ചെയ്തിട്ടും പൊതുവിപണിയിലെ വില കുറയുന്നില്ല. ഇതര സംസ്ഥാനങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് പച്ചക്കറി ലഭ്യത കുറഞ്ഞതിനാലാണ് വില കുത്തനെ ഉയർന്ന‍തെന്നു ഹോർട്ടികോർപ് അറിയിച്ചു. ചില കച്ചവടക്കാർ അവസരം മുതലെടുക്കു‍ന്നതായും പരാതിയുണ്ട്.

പൊതുവിപണിയിൽ നിന്നു 10 മുതൽ 40 രൂപ വില കുറച്ചാണ് ഹോർട്ടികോ‍ർപിന്റെയും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസി‍ലിലെയും പച്ചക്കറി വിൽപന. തക്കാളിക്ക് കിലോഗ്രാമിന് 56 രൂപയും മുരിങ്ങയ്ക്ക‍യ്ക്ക് 89 രൂപയു ബീൻസിന് 63 രൂപയും വെള്ളരിക്ക് 27 രൂപയും കത്തി‍രിക്ക് 45 രൂപയുമാണ് ഹോർട്ടി‍കോർപിലെ വില. ബീറ്റ്റൂട്ട് കിലോഗ്രാമിന് 29 രൂപ, ഇഞ്ചി 45 രൂപ നിരക്കിലാണു വിൽക്കുന്നത്. അതേസമയം മല്ലിയി‍ലയ്ക്ക് പ്രാദേശിക വിപണിയിലെ 100 രൂപയാണ് (കിലോഗ്രാമിന്) ഹോർട്ടി‍കോർപ്പിലും ഈടാക്കുന്നത്.

തിരുവനന്തപുരം ചാല മാർക്കറ്റിൽ തക്കാളിക്ക് കിലോഗ്രാമിന് 100 രൂപയാണ് ഇന്നലത്തെ വില. പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നു കൃഷി വകുപ്പ് അറിയിച്ചു. ഇടനിലക്കാരെ ഒഴിവാക്കി തമിഴ്നാട്ടിൽ നിന്നു നേരിട്ട് പച്ചക്കറി സംഭരിച്ച് ഹോർ‍ട്ടികോർപ് മുഖേന കേരളത്തിൽ വിൽക്കുന്നതിന്റെ ഭാഗമായി രണ്ടാഴ്ചയ്ക്കുള്ളിൽ തെങ്കാശിയിൽ സംഭരണ കേന്ദ്രം തുറക്കുമെന്നും കൃഷി വകുപ്പ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...