ഇടവേളക്ക് ശേഷം തക്കാളി വില വീണ്ടും കുതിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മാസങ്ങളുടെ ഇടവേളക്ക് ശേഷം തക്കാളി വില വീണ്ടും കുതിക്കുന്നു. ഒരു മാസം മുന്‍പ് 27 കിലോവരുന്ന പെട്ടിക്ക് 300-350 രൂപയായിരുന്നു മൊത്തവില. ഇത് കഴിഞ്ഞ ദിവസം 1,400 രൂപയായി ഉയര്‍ന്നിരിക്കയാണ്. മാര്‍ക്കറ്റ് വില കിലോയ്ക്ക് 60 രൂപയായി. ഒരുമാസം മുന്‍പ് 13-16 രൂപ വരെയായിരുന്നു ചില്ലറ വില. ഇന്നത്തെ തക്കാളിയുടെ ചില്ലറ വില 65 രൂപയ്ക്കും മുകളിലാണ്. കര്‍ണ്ണാടകയില്‍ നിന്നും തക്കാളി വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണമായതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

കര്‍ണാടകയില്‍ നിന്നാണ് സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ കൂടുതലായും തക്കാളി എത്തുന്നത്. അവിടെ വേനല്‍ മഴയില്‍ കൃഷിനശിച്ചതിനെ തുടര്‍ന്ന് തക്കാളിയുടെ ലഭ്യത കുറഞ്ഞാണ് കേരളത്തിനും തിരിച്ചടിയായത്. വരും ദിവസങ്ങളിലും തക്കാളി വില വര്‍ധിക്കാനാണ് സാധ്യതയെന്നാണ് പറയുന്നത്. തക്കാളിയുടെ ലഭ്യത കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കുറവാണ്. കൂടാതെ കല്യാണ, ഉത്സവ സീസണായതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. കഴിഞ്ഞ ഡിസംബറില്‍ ​കേരളത്തില്‍ തക്കാളിവില 125 രൂപവരെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുകയും ആന്ധ്രപ്രദേശ് ഉള്‍​പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും തക്കാളി എത്തിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...