Monday, May 5, 2025 6:09 am

ചൂട് കൂടി, പറന്നുയരാനാവില്ല ; ലേയിലേക്കുള്ള വിമാന സർവ്വീസ് തടസ്സപ്പെട്ടു, 4 ദിവസത്തിനിടെ 16 വിമാനങ്ങൾ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഉയർന്ന അന്തരീക്ഷ താപനില കാരണം ലേയിലേക്കും തിരിച്ചുമുള്ള വിമാന സർവ്വീസുകൾ തടസ്സപ്പെട്ടു. നാല് ദിവസത്തിനിടെ 16 വിമാന സർവീസുകളാണ് റദ്ദാക്കിയത്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 10,682 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ലേ. എ320, ബി737 വിമാനങ്ങളാണ് ലേയിൽ സർവീസ് നടത്തുന്നത്. എ320 നിയോ വിമാനത്തിന് പ്രവർത്തിക്കാൻ കഴിയുന്ന പരമാവധി താപനില 33 ഡിഗ്രി സെൽഷ്യസാണ്. താപനില 33 ഡിഗ്രി സെൽഷ്യസിലും കൂടിയാൽ വിമാനം പ്രവർത്തിപ്പിക്കാൻ കഴിയില്ല. ബോയിംഗ് 737 വിമാനങ്ങൾക്ക് പരമാവധി 32 ഡിഗ്രി സെൽഷ്യസ് വരെയേ പ്രവർത്തിക്കാൻ കഴിയൂവെന്ന് സ്പൈസ് ജെറ്റ് ജീവനക്കാർ പറഞ്ഞു. വിമാനത്താവളം എത്ര ഉയരത്തിലാണ്, അതിനു ചുറ്റുമുള്ള തടസ്സങ്ങൾ ഉൾപ്പെടെ വിവിധ പ്രവർത്തന മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് പരമാവധി താപനില തീരുമാനിക്കുന്നതെന്ന് പൈലറ്റുമാർ പറഞ്ഞു. ശരാശരി സമുദ്ര നിരപ്പിൽ നിന്ന് 10,682 അടി ഉയരത്തിലാണ് ലേയിലെ കുശോക് ബകുല റിംപോച്ചെ വിമാനത്താവളം.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാണിജ്യ വിമാനത്താവളങ്ങളിൽ ഒന്നാണ് ലേയിലേത്. ലേയിലെ പോലെ ഉയർന്ന സ്ഥലത്ത് സാന്ദ്രത കുറവുള്ള വായുവും ഉയർന്ന താപനിലയും കൂടിച്ചേർന്നാൽ പറന്നുയരുക ബുദ്ധിമുട്ടാണെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. ഇവിടെ വിമാന സർവീസ് നടത്തുന്നതിന് പൈലറ്റുമാർക്ക് പ്രത്യേക പരിശീലനം നൽകാറുണ്ട്. കഴിഞ്ഞ കുറേ ദിവസമായി ലേയിലെയും പരിസര പ്രദേശത്തെയും താപനില 30 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്. ഇൻഡിഗോ, എയർ ഇന്ത്യ, സ്‌പൈസ്‌ജെറ്റ്, വിസ്താര എന്നീ വിമാനങ്ങൾ ലേയിലേക്ക് സർവീസ് നടത്തുന്നുണ്ട്. ചൊവ്വാഴ്ച മൂന്ന് ഇൻഡിഗോ വിമാനങ്ങളും ഒരു സ്‌പൈസ് ജെറ്റ് വിമാനവും റദ്ദാക്കിയതായി ലേയിലെ കുശോക് ബകുല റിംപോച്ചെ എയർപോർട്ട് അധികൃതർ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി

0
ദോഹ : കുറ്റ്യാടി വേളം പെരുവയൽ സ്വദേശി കുയിമ്പിൽ മുഹമ്മദ് (62)...

കശ്മീരിൽ ഭീകരർക്കായി14-ാം ദിവസവും തെരച്ചിൽ തുടരുന്നു

0
​ദില്ലി : പഹൽ​ഗാമിലെ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കശ്മീരിൽ ഭീകരർക്കായി14-ാം ദിവസവും തെരച്ചിൽ...

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

0
തിരുവനന്തപുരം : പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി...

അടിയന്തിര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രിൽ നടത്തി കരസേന

0
ചണ്ഡിഗഡ് : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കെ അടിയന്തിര...