വയനാട് ഉരുൾപൊട്ടൽ ദുരന്തം ; മരിച്ചവരുടെ എണ്ണം 200 ആയി ഉയർന്നു

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ: വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ കടുത്ത മണ്ണിടിച്ചിലിൽ മരണമടഞ്ഞവരുടെ എണ്ണം 200 ആയി. മുണ്ടക്കൈ ഗ്രാമത്തെയൊന്നാകെ ഉരുൾ ഇല്ലാതെയാക്കി. ഇന്ന് പുലർച്ചെ മുതൽ പ്രദേശത്ത് രക്ഷാപ്രവർ‌ത്തനം ആരംഭിച്ചെങ്കിലും ചൂരൽമല മുതൽ മുണ്ടക്കൈ വരെയുള്ള പ്രദേശങ്ങളിൽ അടിയന്തര ഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന് എത്താൻ പോലും സാധിക്കാത്ത സാഹചര്യമാണ്. ഉദ്യോഗസ്ഥരുടേതടക്കം നിരവധി പേരുടെ വാഹനങ്ങൾ ഇവിടേക്കുള്ള വഴിയിൽ തന്നെയാണ് പാർക്ക് ചെയ്‌തിരിക്കുന്നത്. ഇങ്ങനെ വാഹനം പാർക്ക് ചെയ്യരുതെന്ന് ജില്ലാ കളക്‌ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.14 കിലോമീറ്റർ താണ്ടാൻ സമയം ഏറെയെടുക്കുന്നു.ഇന്ന് ചൂരൽമലയിൽ ഒൻപത് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മുണ്ടക്കൈയിൽ ആകെ അവശേഷിക്കുന്നത് 30 വീടുകൾ മാത്രമാണ്. 500ഓളം വീടുകളാണ് ദുരന്തപ്രദേശത്ത് ഉണ്ടായിരുന്നത്. ഇനിയും 225 പേരെ കണ്ടെത്താനുണ്ടെന്നാണ് റവന്യു വകുപ്പ് അറിയിക്കുന്നത്. 7000ലധികം പേർ ദുരിതാശ്വാസ കേന്ദ്രങ്ങളിലുണ്ട്. വീടുകൾക്കൊപ്പം ലയങ്ങളും തകർ‌ന്നുപോയതായി മുണ്ടക്കൈ വാർഡംഗം കെ.ബാബു അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ കടയുടമയ്ക്ക് ജില്ലാ ഉപഭോക്തൃ തർക്ക...

0
തൃശൂർ: തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ...

കോഴിക്കോട് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ...

തിരുവല്ല കടപ്രയില്‍ സഹോദരങ്ങള്‍ മര്‍ദ്ദനത്തിനിരയായ സംഭവം : പ്രതികളെ പിടികൂടാതെ പോലീസ്

0
തിരുവല്ല : കളിക്കാന്‍ ഷട്ടില്‍ കോക്ക് വാങ്ങുവാന്‍ കടയിലേക്ക് പോയ സഹോദരങ്ങളായ...

വിസി സിസ തോമസിനെ ആക്രമിച്ചെന്ന കേസിൽ 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലാ വിസി സിസ തോമസിനെ ആക്രമിച്ചെന്ന കേസിൽ...