Tuesday, May 6, 2025 8:06 am

ഷുഗര്‍ കൂടുതലാണോ? പ്രമേഹ രോഗികള്‍ ഉറപ്പായും കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങള്‍…

For full experience, Download our mobile application:
Get it on Google Play

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹ രോഗികൾ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രമേഹമുള്ളവര്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) കുറഞ്ഞ, അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അതുപോലെ തന്നെ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അത്തരത്തില്‍ പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

ഒന്ന്…
ഓട്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓട്സിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവാണ്. കൂടാതെ എളുപ്പം ദഹിക്കുന്ന ഫൈബറുകള്‍ ഓട്‌സില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ദിവസവും രാവിലെ ഓട്സ് കഴിക്കാം. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഓട്സ് കഴിക്കുന്നത് മലബന്ധത്തെ തടയാനും സഹായിക്കും. ഓട്സ് കഴിക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് ഏറെ ഗുണം ചെയ്യും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.

രണ്ട്…
ഉലുവയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്. ദിവസവും രാവിലെ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. അതുപോലെ ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, മലബന്ധം തുടങ്ങിയവയെ അകറ്റാനും ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനുമൊക്കെ ഇവ സഹായിക്കും.

മൂന്ന്…
നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനും വിറ്റാമിനുകളും മറ്റ് ധാതുക്കളും അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ ഹൃദയാരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനുമൊക്കെ നട്സ് കഴിക്കുന്നത് നല്ലതാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാൻ കഴിയുന്ന ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പരുകൾ പ്രദർശിപ്പിക്കണം

0
കൊച്ചി : എല്ലാ സർക്കാർ ഓഫീസുകളിലും പൊതുജനങ്ങൾക്ക് ബന്ധപ്പെടാൻ കഴിയുന്ന ഉദ്യോഗസ്ഥരുടെ...

കുവൈത്തിൽ അപ്പാർട്ട്മെന്റിൽ തീപിടുത്തം

0
കുവൈത്ത് സിറ്റി : കുവൈത്തിൽ അപ്പാർട്ട്മെന്റിൽ തീപിടുത്തം. സാൽമിയയിലുള്ള ഒരു അപ്പാർട്ട്മെന്റ്...

ഈ മാസം 22ന് കെഎസ്ആർടിസി സമ്പൂർണ ഓൺലൈൻ പണമിടപാടിലേക്ക്

0
തിരുവനന്തപുരം: കെ എസ് ആ‍ർ ടി സി ബസുകളിൽ ഈ മാസം...

ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ട് സുപ്രീം കോടതി

0
ദില്ലി : ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ട് സുപ്രീം കോടതി. ആദ്യഘട്ടത്തിൽ 21...