അടൂർ : മനുഷ്യജീവൻ കവർന്നെടുക്കുന്ന വന്യമൃഗ ആക്രമണം തടയുവാൻ കഴിയാത്ത കഴിവുകെട്ട ഇടതുപക്ഷ സർക്കാരിനെതിരെയും നിർഗുണനായ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രാജി വെക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും കർഷക കോൺഗ്രസ് അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തിയും വനം മന്ത്രിയുടെ കോലം കത്തിച്ചും പ്രതിഷേധിച്ചു. സംസ്ഥാനത്ത് 140 നിയോജക മണ്ഡലം ആസ്ഥാനങ്ങളിൽ നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് അടൂരിലും പ്രതിഷേധ സമരം നടത്തിയത്. കെ.പി.സി.സി നയരൂപീകരണ – ഗവേഷണ വിഭാഗം ചെയർപേഴ്സൺ ജെ.എസ് അടൂർ സമരം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി എസ് വേണു കുമാരൻ നായർ അധ്യക്ഷത വഹിച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പഴകുളം സതീഷ്, സംസ്ഥാന സെക്രട്ടറി ജോജി ഇടക്കുന്നിൽ, സംസ്ഥാന കമ്മറ്റി അംഗം കെ വി രാജൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. ബിജു വർഗീസ്, ബിജിലി ജോസഫ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്. ബിനു, നേതാക്കളായ എ നൗഷാദ് റാവുത്തർ, ഷിബു ചിറക്കാരോട്ട്, മണ്ണിൽ രാഘവൻ, എം ആർ ഗോപകുമാർ, എ. ഷൂജ, വല്ലാറ്റൂർ വാസുദേവൻ പിള്ള, നജീർ പന്തളം, അംജിത്ത് അടൂർ, ഇ എസ് നുജുമുദീൻ
പന്തളം, ബിനു ചക്കാല, എം ആർ ജയപ്രസാദ്, മാത്യു തോണ്ടലിൽ അടൂർ, ഗോപിനാഥപിള്ള എനാത്ത്, ജോസ് പി കടമ്പനാട്, ജെയിംസ് തുമ്പമൺ, ടോബി തോമസ് പന്തളം തെക്കേക്കര, സന്തോഷ് പള്ളിക്കൽ, മുരളീധരൻ പിള്ള പന്തളം,
ജെയിംസ് കാക്കാട്ടുവിള ഏഴംകുളം, പി കെ രാജൻ, പി പി ജോൺ, ജിനു കളീക്കൽ,
മുഹമ്മദ് കബീർ, ഷിനു വിജയൻ, അരവിന്ദ് ചന്ദ്രശേഖർ, പ്രകാശ് പ്ലാവിളയിൽ, തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.