നിർഗുണനായ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രാജിവെക്കണം ; മന്ത്രിയുടെ കോലം കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂർ : മനുഷ്യജീവൻ കവർന്നെടുക്കുന്ന വന്യമൃഗ ആക്രമണം തടയുവാൻ കഴിയാത്ത കഴിവുകെട്ട ഇടതുപക്ഷ സർക്കാരിനെതിരെയും നിർഗുണനായ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രാജി വെക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും കർഷക കോൺഗ്രസ് അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തിയും   വനം മന്ത്രിയുടെ കോലം കത്തിച്ചും പ്രതിഷേധിച്ചു. സംസ്ഥാനത്ത് 140 നിയോജക മണ്ഡലം ആസ്ഥാനങ്ങളിൽ നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് അടൂരിലും പ്രതിഷേധ സമരം നടത്തിയത്. കെ.പി.സി.സി നയരൂപീകരണ – ഗവേഷണ വിഭാഗം ചെയർപേഴ്സൺ ജെ.എസ് അടൂർ  സമരം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി എസ് വേണു കുമാരൻ നായർ അധ്യക്ഷത വഹിച്ചു.

കർഷക കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പഴകുളം സതീഷ്, സംസ്ഥാന സെക്രട്ടറി ജോജി ഇടക്കുന്നിൽ, സംസ്ഥാന കമ്മറ്റി അംഗം കെ വി രാജൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. ബിജു വർഗീസ്, ബിജിലി ജോസഫ്, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എസ്. ബിനു, നേതാക്കളായ എ നൗഷാദ് റാവുത്തർ, ഷിബു ചിറക്കാരോട്ട്, മണ്ണിൽ രാഘവൻ, എം ആർ ഗോപകുമാർ, എ. ഷൂജ, വല്ലാറ്റൂർ വാസുദേവൻ പിള്ള, നജീർ പന്തളം, അംജിത്ത്‌ അടൂർ, ഇ എസ് നുജുമുദീൻ
പന്തളം, ബിനു ചക്കാല, എം ആർ ജയപ്രസാദ്, മാത്യു തോണ്ടലിൽ അടൂർ, ഗോപിനാഥപിള്ള എനാത്ത്‌, ജോസ് പി കടമ്പനാട്, ജെയിംസ് തുമ്പമൺ, ടോബി തോമസ് പന്തളം തെക്കേക്കര, സന്തോഷ്‌ പള്ളിക്കൽ, മുരളീധരൻ പിള്ള പന്തളം,
ജെയിംസ് കാക്കാട്ടുവിള ഏഴംകുളം, പി കെ രാജൻ, പി പി ജോൺ, ജിനു കളീക്കൽ,
മുഹമ്മദ് കബീർ, ഷിനു വിജയൻ, അരവിന്ദ് ചന്ദ്രശേഖർ, പ്രകാശ് പ്ലാവിളയിൽ, തുടങ്ങിയവർ പ്രതിഷേധ സമരത്തിന്‌ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...