പത്തനംതിട്ട : തോരാതെ പെയ്യുന്ന മഴയിൽ ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ജനങ്ങൾ ഇന്നലെയും വലഞ്ഞു. ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി, ളാഹ, കോന്നി തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയുമാണ് ഉണ്ടായത്. മിക്ക പ്രദേശങ്ങളിലും കാറ്റിൽ മരം കടപുഴകിയും ഒടിഞ്ഞും വീണ് വൈദ്യുതി കമ്പികൾ പൊട്ടിയും പോസ്റ്റുകൾ ഒടിഞ്ഞും വീണ് മണിക്കൂറുകളോളം ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. പത്തനംതിട്ട നഗരത്തിൽ അബാൻ മേൽപ്പാലത്തിന് അടിഭാഗത്ത് പെട്രോൾ പമ്പിന് സമീപം റോഡിന്റെ കരിങ്കൽ ഭിത്തി ഇടിഞ്ഞു താഴ്ന്നു. ശബരിഗിരി പദ്ധതിയുടെ ഭാഗമായ കൊച്ചുപമ്പ, കക്കി ഡാമുകളുടെയും ആനത്തോട്, മൂഴിയാർ ഡാമുകളുടെയും വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചു. നദികളിൽ ജലനിരപ്പ് ഉയർന്നതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ വെള്ളപ്പൊക്ക ഭീഷണിയിലായി. തിരുവല്ലയിൽ 30ൽപരം വീടുകളിൽ വെള്ളം കയറി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033