വിവാഹ വാദ്ഗാനം നൽകി പീഡിപ്പിച്ചു ; മലയാളി ക്രിക്കറ്റ് പരിശീലകൻ ബംഗളൂരുവിൽ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബം​ഗളൂരു: വിവാഹ വാദ്ഗാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിൽ മലയാളി ക്രിക്കറ്റ് പരിശീലകൻ ബംഗളൂരുവിൽ അറസ്റ്റിൽ. ഗോട്ടിഗരെയിലെ സ്വകാര്യ സ്കൂളിലെ കായിക പരിശീലകനും ക്രിക്കറ്റ് കോച്ചുമായ അഭയ് വി മാത്യുവാണ് അറസ്റ്റിലായത്. പോലീസ് കേസെടുത്തതിന് പിന്നാലെ അഭയ് കീഴടങ്ങുകയായിരുന്നു. പത്തുവയസുകാരിക്ക് ക്രിക്കറ്റ് കോച്ചിംഗ് നൽകാനെത്തി അടുപ്പം സ്ഥാപിച്ചെന്നും ഗർഭിണിയായപ്പോൾ ഉപേക്ഷിച്ച് മുങ്ങിയെന്നുമുള്ള പരാതിയിലാണ് അഭയ് മാത്യു എന്ന പരിശീലകനെ പോലീസ് അറസ്റ്റ് ചെയ്തത്. നാട്ടിലായിരുന്ന മാത്യു പോലീസ് കേസെടുത്തതിന് പിന്നാലെ തിരിച്ചെത്തി കീഴടങ്ങുകയായിരുന്നു. മാത്യുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

വിവാഹമോചിതയായ യുവതിയുടെ പരാതിയിലാണ് നടപടി. പത്ത് വയസുകാരിക്ക് ബാറ്റ് വാങ്ങാൻ 2000 രൂപ നൽകി സഹായിച്ചാണ് അഭയ് ബന്ധം സ്ഥാപിച്ചതെന്ന് പരാതിയിൽ പറയുന്നു. ഭർത്താവുമായുള്ള അകൽച്ച അറിഞ്ഞ് വിവാഹമോചനത്തിന് സഹായിക്കുകയും പിന്നീട് വാടകവീട് തരപ്പെടുത്തി നൽകുകയും ചെയ്തു. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത അഭയ്ക്ക് ഒപ്പമായിരുന്നു രണ്ട് വർഷത്തോളമായി യുവതി കഴിഞ്ഞിരുന്നത്. ഇതിനിടെ ഗർഭിണി ആയെന്നും വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തി കടന്നുകളയുക ആയിരുന്നു എന്നുമാണ് യുവതിയുടെ പരാതി.

തന്റെ സ്വകാര്യ ദൃശ്യങ്ങൾ ഇയാളുടെ പക്കലുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്. ഇതിനുപിന്നാലെ സാമൂഹിക മാധ്യമങ്ങൾ വഴി അഭയ് വിശദീകരണവുമായി എത്തി. താൻ മുങ്ങിയതല്ല എന്നും സ്ഥല തർക്കവുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പോയതാണ് എന്നുമായിരുന്നു മാത്യുവിന്റെ വിശദീകരണം. ഇതിനു പിന്നാലെയാണ് മാത്യു പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. നേരത്തെ പറഞ്ഞ കാര്യങ്ങൾ ഇന്നും ആവർത്തിച്ച മാത്യു യുവതി പറയുന്ന വിഡിയോ ദൃശ്യങ്ങൾ ഏതാണെന്ന് അറിയില്ലെന്ന് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...