കിളിമാനൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പള്ളിക്കൽ പോലീസ് പിടികൂടി. മണമ്പൂർ, തോപ്പുവിള, തോപ്പുവിള വീട്ടിൽ മിഥുൻ (18) ആണ് അറസ്റ്റിലായത്. പള്ളിക്കൽ സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 15കാരിയോട് പ്രണയം നടിച്ച് മൊബൈൽ ഫോൺ നമ്പർ കരസ്ഥമാക്കിയ ശേഷം, വാട്സ്ആപ്പിലൂടെയും, ഫേസ്ബുക്കിലൂടെയും ചാറ്റിങ് നടത്തി പീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്.
പെൺകുട്ടിയെ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ട് പോകാൻ ശ്രമിച്ചത് പെൺകുട്ടിയുടെ അമ്മ തടയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. പള്ളിക്കൽ സ്റ്റേഷൻ ഓഫിസർ പി.ശ്രീജിത്ത്, എസ്.ഐ എം. സഹിൽ, എസ്.സി.പി.ഒ മനോജ്, ബിനു, സി.പി.ഒ ഷമീർ, വിനീഷ് എന്നിവർ ചേർന്ന് പിടികൂടിയ പ്രതിയെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു.