ജില്ലയിൽ 4 ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നു

For full experience, Download our mobile application:
Get it on Google Play

വയനാട്‌ : ജില്ലയിൽ 4 ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നു. 2 വർഷത്തിലേറെയായി അടഞ്ഞ് കിടക്കുന്ന സൂചിപ്പാറ വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക്, മീൻമുട്ടി വെ​ള്ള​ച്ചാ​ട്ടം, കുറുവ ദ്വീപ് എന്നിവ തുറക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. കേ​ന്ദ്ര സ​ര്‍​ക്കാ​റിെന്‍റ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​മി​തി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ല്‍ പ്രി​യ​പ്പെ​ട്ട​വ​യാ​യി​രു​ന്നു. വ​ന​വി​സ്തൃ​തി ഏ​റെ​യു​ള്ള ജി​ല്ല​യി​ല്‍ ഇ​ക്കോ ടൂ​റി​സ്​​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ധാ​രാ​ളം സ​ഞ്ചാ​രി​ക​ള്‍ എ​ത്തി​യി​രു​ന്നു.

ഈ ​കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം അ​ട​ഞ്ഞ​തോ​ടെ ജി​ല്ല​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​വും കു​റ​ഞ്ഞു. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വ​രു​മാ​നം നി​ല​ച്ചു. ഈ ​മേ​ഖ​ല​യി​ല്‍ തൊ​ഴി​ലെ​ടു​ത്തു ജീ​വി​ക്കു​ന്ന​വ​രും പ​ട്ടി​ണി​യി​ലാ​യി. കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് കേ​ന്ദ്ര​ത്തി​ല്‍ അം​ഗീ​കാ​ര​ത്തി​നാ​യി അ​പേ​ക്ഷി​ക്കു​ക​യും 2019 ഏ​പ്രി​ല്‍ 24ന് ​അം​ഗീ​കാ​രം ല​ഭി​ക്കു​ക​യും ചെ​യ്തു. മാ​ര്‍​ച്ച്‌ 24നാ​ണ് കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ ഹൈക്കോ​ട​തി ഉ​ത്ത​വി​ട്ട​ത്. ഈ ​വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം വ​നം വ​കു​പ്പി​നു കീ​ഴി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

CRIME SCENE

തിരുവല്ലത്ത് വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു ; രണ്ട് പേർക്ക് വെട്ടേറ്റു

0
തിരുവനന്തപുരം: തിരുവല്ലം പനത്തുറയിൽ വാക്കുതർക്കത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക്...

അസമിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു ; സ്വയം വെടിയുതിർത്ത് ആത്മഹത്യ...

0
നാഗോൺ : അസമിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് സെൻട്രൽ റിസർവ് പോലീസ് സേനയിലെ...

വ്യാജ ‘കാപ്ച’ വഴി സൈബർ തട്ടിപ്പ് ; ജാഗ്രത വേണമെന്ന് പോലീസ്

0
തിരുവനന്തപുരം : ‘കാപ്ച’ പരിശോധനയുടെ പേരിൽ വിവിധ വെബ്സൈറ്റുകളിൽ നടക്കുന്ന സൈബർ...

തീവ്രമഴയും ചുഴലിക്കാറ്റുകളും കണ്ടെത്തും ; സംസ്ഥാനത്ത് പുതിയ കാലാവസ്ഥ നിരീക്ഷണ റഡാർ സ്ഥാപിക്കും

0
കൊച്ചി : കാലാവസ്ഥാ നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ...